| Friday, 29th January 2021, 12:05 pm

കര്‍ഷക സമരത്തിന്റെ മറവില്‍ പഞ്ചാബില്‍ ഭക്ഷ്യ സംഭരണ ശാലകളില്‍ സി.ബി.ഐ റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം പുരോഗമിക്കുമ്പോള്‍ പഞ്ചാബിലെ ധാന്യ സംഭരണ ശാലകളല്‍ റെയ്ഡുമായി സി.ബി.ഐ. പഞ്ചാബിലെ 40 പ്രധാന ഗോഡൗണുകളിലാണ് റെയ്ഡ് നടത്തുന്നത്.

കഴിഞ്ഞ ദിവസം രാത്രി മുതലാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്. അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നത്. നിലവില്‍ റെയ്ഡ് ചെയ്ത 35ഓളം പ്രദേശങ്ങളും പഞ്ചാബിലും ബാക്കിയുള്ളവ ഹരിയാനയിലുമാണെന്നാണ് വിവരം.

നിലവില്‍ ശേഖരിച്ച് വെച്ച ധാന്യങ്ങളുടെ ഗുണനിലവാരം അളക്കുന്നതിനായുള്ള പരിശോധനകള്‍ അടുത്ത് തന്നെ നടത്തുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.

2019-20, 2020-21 കാലയളവില്‍ ശേഖരിച്ച ഗോതമ്പിന്റെയും അരിയുടെയും സാമ്പിളുകളാണ് ശേഖരിച്ചത്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രധാനമായും ദല്‍ഹിയില്‍ സമര രംഗത്തുള്ളത്.

ഇതിനിടയില്‍ കര്‍ഷകരെ സമരവേദിയില്‍ നിന്നും ഒഴിപ്പിക്കാന്‍ യു. പി പൊലീസും കേന്ദ്ര സേനയും ഖാസിപൂരിലെത്തിയിരുന്നു. എന്നാല്‍ സമാധാനപരമായി സമരം ചെയ്യുന്നിടത്ത് അക്രമമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കര്‍ഷക നേതാക്കള്‍ അറിയിക്കുകയായിരുന്നു.

ജില്ലാ മജിസ്‌ട്രേറ്റ് ഒഴിപ്പിക്കേണ്ടതില്ലെന്ന് ഉത്തരവിട്ടതോടെ ഏറെ നേരം ഖാസിപൂരില്‍ തമ്പടിച്ച പൊലീസ് പിന്‍വാങ്ങുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CBI Raids 40 Godowns In Punjab, Samples Of Rice And Wheat Stocks Seized

We use cookies to give you the best possible experience. Learn more