| Thursday, 22nd May 2014, 10:39 am

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരവന്തപുരം: കളമശ്ശേരിയിലും കടകംപള്ളിയിലും ഭൂമി തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. സലീം രാജിന്റെ വീടുള്‍പ്പെടെ ഇരുപതോളം സ്ഥലങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.

സലീം രാജ് താമസിച്ചിരുന്ന പോലീസ് ക്വാര്‍ട്ടേഴ്‌സ്, റവന്യൂ ഉദ്യോഗസ്ഥരുടെ വീട്, ബന്ധുക്കളുടെ വീട് എന്നിവടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. 25 കോടിയോളം രൂപ സലീം രാജും ഭാര്യയും ചേര്‍ന്ന് തട്ടിയെടുത്തു എന്ന് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്.

മുമ്പ് കേസ് അന്വേഷിച്ചിരുന്ന പോലീസും ക്രൈംബ്രാഞ്ചും കാര്യമായ പുരോഗതി രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് ഭൂമി നഷ്ടമായവര്‍ കോടതിയില്‍ സി.ബി.ഐ അന്വേഷണം ആവഷ്യപ്പെടുകയായിരുന്നു.

സി.ബി.ഐ ആദ്യം നടത്തിയ അന്വേഷണത്തില്‍ സലീം രാജിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് സി.ബി.ഐ വിശദമായ അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്.

Latest Stories

We use cookies to give you the best possible experience. Learn more