ന്യൂദല്‍ഹി: സി.ബി.ഐ അഡീഷണല്‍ ഡയറക്ടര്‍ ആയിരുന്ന എം നാഗേശ്വര റാവുവിനെ തരം താഴ്ത്തി. സി.ബി.ഐയിലെ റാവുവിന്റെ കാലാവധി വെട്ടിചുരുക്കുകയും അദ്ദേഹത്തെ ഫയര്‍ സര്‍വിസ്-സിവില്‍ ഡിഫന്‍സ്-ഹോംഗാര്‍ഡ് ഡയറക്ടര്‍ ജനറലായി നിയമിക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് ഉത്തരവ് വെള്ളിയാഴ്ച ഇറങ്ങി. ”നിയമനകാര്യ കാബിനറ്റ് സമിതിയുടെ ഉത്തരവു പ്രകാരം സി.ബി.ഐ അഡീഷനല്‍ ഡയറക്ടര്‍ എം. നാഗേശ്വര റാവുവിനെ ഫയര്‍ സര്‍വിസ്-സിവില്‍-ഡിഫന്‍സ്-ഹോംഗാര്‍ഡ് ഡയറക്ടര്‍ ജനറലായി നിയമിക്കുകയും അദ്ദേഹത്തിന്റെ ‘അഡീഷനല്‍ ഡയറക്ടര്‍’ പദവി താല്‍ക്കാലികമായി തരംതാഴ്ത്തുകയും ചെയ്തു’ എന്നാണ് ഉത്തരവില്‍ പറയുന്നത്.
നേരത്തെ സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ സ്ഥാനത്തുനിന്ന് നീക്കിയ സമയത്ത് ചുമതല ഏല്‍പ്പിച്ചിരുന്നത് റാവുവിനെയായിരുന്നു. ഫെബ്രുവരിയില്‍ പുതിയ ഡയറക്ടര്‍ ഋഷികുമാര്‍ ശുക്ല സ്ഥാനമേറ്റെടുക്കുവോളും റാവുവിനായിരുന്നു പൂര്‍ണ ചുമതല.
മോദി സര്‍ക്കാരിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണ് എം. നാഗേശ്വര റാവു.
DoolNews Video