ന്യൂദല്‍ഹി: സി.ബി.ഐ ദൈവമല്ലെന്നും എല്ലാ കേസുകളും സി.ബി.ഐയ്ക്ക വിടേണ്ടതില്ലെന്നും സുപ്രീംകോടതി. പൊലീസില്‍ നിന്ന് സി.ബി.ഐക്ക് അന്വേഷണം കൈമാറിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ഒരാളെ കാണാതായതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ അന്വേഷണമാണ് ഹൈക്കോടതി സി.ബി.ഐയെ ഏല്‍പിച്ചത്. 2017-ലാണ് കേസ് സിബിഐക്ക് കൈമാറിയത്. കാണാതായ ആളുടെ സഹോദരന്റെ ആവശ്യപ്രകാരമായിരുന്നു കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചത്.
കേസിന്റെ അന്വേഷണം പൊലീസിന് തന്നെ നടത്താവുന്നതേയുള്ളൂവെന്ന് സി.ബി.ഐയും കോടതിയെ അറിയിക്കുകയുണ്ടായി. സി.ബി.ഐയുടെ ഈ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.