തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്നതില്‍ സി.ബി.ഐ സഹായം തേടാന്‍ കമ്മിഷന്‍ പ്രഖ്യാപനത്തിന് മുന്‍പേ തെരഞ്ഞെടുപ്പ് തീയതി ബി.ജെ.പി ഐ.ടി സെല്‍ തലവന്റെ ട്വിറ്ററില്‍
Karnataka Election
തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്നതില്‍ സി.ബി.ഐ സഹായം തേടാന്‍ കമ്മിഷന്‍ പ്രഖ്യാപനത്തിന് മുന്‍പേ തെരഞ്ഞെടുപ്പ് തീയതി ബി.ജെ.പി ഐ.ടി സെല്‍ തലവന്റെ ട്വിറ്ററില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th March 2018, 2:12 pm

ബംഗളൂരു: കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്നത് അന്വേഷിക്കാന്‍ സി.ബി.ഐ സഹായം തേടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ തീയതി ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് കമ്മിഷന്‍ സി.ബി.ഐ സഹായം തേടുന്നത്.

പത്രസമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കുറുകള്‍ക്ക് മുന്‍പ് തന്നെ അമിത് മാളവ്യ തിയതി ട്വീറ്റ് ചെയ്യുകയായിരുന്നു. 11.08 നായിരുന്നു ട്വീറ്റ്.


Read Also: കര്‍ണാടക തെരഞ്ഞെടുപ്പ് 12ന്; എല്ലാ മണ്ഡലത്തിലും വിവിപാറ്റ് യന്ത്രങ്ങള്‍; വോട്ടെണ്ണല്‍ 15ന്


2018 മെയ് 12 ന് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുമെന്നും മെയ് 18 ന് വോട്ടെണ്ണല്‍ നടക്കുമെന്നുമായിരുന്നു ട്വീറ്റ്.

എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് എങ്ങനെ ബി.ജെ.പി ഐ.ടി സെല്‍ തലവന് തിയതി ലഭിച്ചുവെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും നിയമവിരുദ്ധമായി എന്ത് പ്രവര്‍ത്തനം നടക്കുകയാണെങ്കിലും അതിനെതിരെ നടപടിയെടുക്കുമെന്നുമായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞത്.


Watch DoolNews Special :  പൂനൂർ പുഴയിലെ വെള്ളമാണോ നിങ്ങൾ കുടിക്കുന്നത്?