Daily News
ഗോപിനാഥ് മുണ്ടെയുടെ മരണം സി.ബി.ഐ അന്വേഷണത്തിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jun 10, 07:55 am
Tuesday, 10th June 2014, 1:25 pm

[] ന്യൂദല്‍ഹി: അന്തരിച്ച ഗ്രാമ വികസന കാര്യ മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണം സി.ബി.ഐ അന്വേഷിച്ചേക്കും. ഇത് സംബന്ധിച്ച്  അന്വേഷണം ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സി.ബി.ഐക്ക് ശുപാര്‍ശ നല്‍കി. ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി കേന്ദ്ര ആഭ്യന്തര മന്ത്രി നിതിന്‍ ഗഡ്കരി ചര്‍ച്ച
നടത്തിയിരുന്നു.

മുണ്ടെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് ബി.ജെ.പി മഹാരാഷ്ട്ര ഘടകം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു.

ജൂണ്‍ മൂന്നിനാണ് ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ ഗോപിനാഥ് മുണ്ടെ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു കാര്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഹൃദയാഘാതം സംഭവിച്ചതും കരളിന് ക്ഷതമേറ്റതുമാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.