| Saturday, 25th November 2023, 7:50 pm

ലോക്പാല്‍ നിര്‍ദേശം; മഹുവ മൊയ്ത്രക്കെതിരെ അന്വേഷണം ആരംഭിച്ച് സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക് പാല്‍ നിര്‍ദേശത്തില്‍ പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ തൃണമൂല്‍ എം.പി. മഹുവ മൊയ്ത്രയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ച് സി.ബി.ഐ.

അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദയില്‍ നിന്ന് ഉപഹാരം വാങ്ങിയെന്നാരോപിച്ച് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ നല്‍കിയ പരാതി ലോക്പാല്‍ കൈമാറിയതിനെ തുടര്‍ന്നാണ് സി.ബി.ഐ നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഹുവക്കെതിരെ സി.ബി.ഐ ഇതുവരെ പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ലോക്പാലിന്റ നിര്‍ദേശപ്രകാരം അതിനുള്ള നടപടികള്‍ തുടങ്ങുകയാണെന്നും അവര്‍ പറഞ്ഞു.

നേരത്തെ ലോക്സഭാ എത്തിക്‌സ് കമ്മിറ്റി മഹുവയെ ലോക്സഭയില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ലമെന്റിനോട് നിര്‍ദ്ദേശിച്ചിരുന്നു.

‘ലോക്‌സഭാ ലോഗിന്‍ ഷെല്ലുകള്‍ അനധികൃത വ്യക്തികള്‍ക്ക് പങ്കുവയ്ക്കുന്ന അവരുടെ ക്രിമിനല്‍ പെരുമാറ്റത്തിനെതിരെ ശക്തവും നിയമപരവുമായ അന്വേഷണം വേണം,’ എത്തിക്‌സ് കമ്മറ്റി ആവശ്യപ്പെട്ടു.

വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ നിര്‍ദ്ദേശപ്രകാരം അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ചോദ്യങ്ങള്‍ ചോദിച്ചെന്ന് ആരോപിച്ച് ദുബെയും മഹുവയുടെ മുന്‍ പങ്കാളിയായ അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് മഹുവയ്‌ക്കെതിരായ നടപടികള്‍ ആരംഭിച്ചത്. ചോദ്യങ്ങള്‍ക്ക് പകരമായി ഹിരാനന്ദാനിയില്‍ നിന്ന് കൈക്കൂലിയും സമ്മാനങ്ങളും സ്വീകരിച്ചെന്നും ഇവര്‍ ആരോപിച്ചിരുന്നു.

content highlight : CBI initiates enquiry against Mahua Moitra on directions of Lokpal

We use cookies to give you the best possible experience. Learn more