| Monday, 9th March 2020, 2:23 pm

ഇ.ഡിക്ക് പിന്നാലെ റാണാ കപൂറിന് കുരുക്കി സി.ബി.ഐ; ഏഴ് കേന്ദ്രങ്ങളില്‍ റെയ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത റാണാ കപൂറുമായി ബന്ധപ്പെട്ട ഏഴു കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി സി.ബി.ഐ. റാണാകപൂറിനെതിരെ സി.ബി.ഐ ചുമത്തിയ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

റാണാ കപൂറുമായി ബന്ധപ്പെട്ട ഇടങ്ങളിലും മുംബൈയിലെ ഏറ്റവും പ്രമുഖ കമ്പനിയായ ഡി.എച്ച്.എഫ്.എല്‍, ആര്‍.കെ.ഡബ്ല്യു, ഡോയ്ട്ട് അര്‍ബന്‍ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളിലുമാണ് റെയ്ഡ് നടക്കുന്നത്. ഡി.എച്ച്.എഫ്.എല്ലിന്റെ ബാന്ദ്ര ഓഫീസില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2020 മാര്‍ച്ച് ഏഴിനാണ് സി.ബി.ഐ റാണാ കപൂറിനും യെസ് ബാങ്ക് സി.ഇ.ഒയ്ക്കും റാണാകപൂറിന്റെ കുടുംബവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഡോയ്ട്ട് വെഞ്ച്വേഴ്‌സിനുഡി. എച്ച്.എഫ്.എല്ലിനുമെതിരെ ഡി.എച്ച്.എഫ്.എല്‍ പ്രൊമോട്ടര്‍ കപില്‍ വധാവനുമെതിരെ എഫ്.ഐ.ആര്‍ ചുമത്തിയത്.
അഴിമതി നിരോധന നിയമനുസരിച്ച് ഇന്ത്യന്‍ പീനല്‍കോഡിലെ 120 ബി (ഗൂഢാലോചന ശ്രമം), 420(വഞ്ചനാകുറ്റം) എന്നീ വകുപ്പുകളാണ് ചുമത്തയിരിക്കുന്നത്.

ഡി.എച്ച്.എഫ്. എല്ലിന് സാമ്പത്തിക സഹായം കൂടുതല്‍ അനുവദിച്ച് നല്‍കികൊണ്ട്
കപില്‍ വധാവനുമായി ചേര്‍ന്ന് റാണാകപൂര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും സി.ബി.ഐ പറഞ്ഞു.

കപൂര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഡോയ്ട്ട് അര്‍ബന്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് അനധികൃതമായി 600 കോടി രൂപ സമ്പാദിച്ചുവെന്നാണ് കേസ്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റാണാകപൂറിനെ അറസ്റ്റുചെയതതിന് ശേഷം റെയ്ഡ് നടത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അനധികൃത പണമിടപാട് കേസിലാണ് റാണയെ അറസ്റ്റു ചെയ്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുപ്പത് മണിക്കൂറോളോമാണ് റാണയെ ചോദ്യം ചെയ്തത്.

അതേസമയം കസ്റ്റഡിയിലെടുത്ത റാണാ കപൂറിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ അന്വേഷണം നടത്തുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ആര്‍.ബി.ഐ, യെസ് ബാങ്കിന് മോറട്ടോറിയം ഏര്‍പ്പെടുത്തിയത്.

ഇതോടെ ബാങ്കില്‍നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി ചുരുക്കുകയായിരുന്നു.

വായ്പകള്‍ നല്‍കിയതിനെ തുടര്‍ന്ന് തകര്‍ച്ചയിലായ യെസ് ബാങ്കിന്റെ ഓഹരി വാങ്ങാന്‍ എസ്.ബി.ഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മൂലധനമുയര്‍ത്താന്‍ കഴിയാത്തതും കിട്ടാക്കടത്തിന്റെ ആധിക്യവുമാണ് യെസ് ബാങ്കിനെ ഓഹരി വില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

We use cookies to give you the best possible experience. Learn more