ബംഗളുരു: ആന്‍ട്രിക്‌സ് ദേവാസ് ഇടപാടില്‍ ഐ.എസ്.ആര്‍.ഒ. മുന്‍ മേധാവി ജി. മാധവന്‍ നായരെ പ്രതിയാക്കി സി.ബി.ഐ. കുറ്റപത്രം.
ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലുള്ള കരാറില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. മാധവന്‍ നായരോടൊപ്പം മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരും കുറ്റപത്രത്തില്‍ ഉണ്ട്.
2005ല്‍ മാധവന്‍ നായര്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാനായിരിക്കെയാണ് ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ എസ്. ബാന്‍ഡ് സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അനുവാദം അമേരിക്ക ആസ്ഥാനമായുള്ള ബംഗളുരു കമ്പനി ദേവാസ് മള്‍ട്ടിമീഡിയയ്ക്ക് നല്‍കുന്നത്. ആന്‍ട്രിക്‌സുമായി 12 കൊല്ലത്തേയ്ക്കായിരുന്നു കരാര്‍.
കരാറിലൂടെ ഐ.എസ്.ആര്‍.ഒയ്ക്ക് 578 കോടിരൂപയുടെ നഷ്ടമുണ്ടായതായി സി.എ.ജി. കണ്ടത്തുകയും സ്‌പേസ് കമ്മീഷന്‍ കരാര്‍ റദ്ദാക്കുകയും ചെയ്തു. മാധവന്‍ നായര്‍ ഉള്‍പ്പെടെയുള്ളവരെ ഉന്നതപദവികളില്‍ നിയമിക്കരുതെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.