ന്യൂദല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ മന്ത്രി പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും ഇന്ദ്രാണി മുഖര്‍ജിക്കുമെതിരെ കുറ്റപത്രം തയ്യാറാക്കി സി.ബി.ഐ. ഇവരടക്കം 14 പേര്‍ക്കെതിരെയാണ് കുറ്റപത്രം.
എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റിന് ചിദംബരത്തെ ചോദ്യം ചെയ്യാന്‍ ദല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് സി.ബി.ഐ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
ഐ.എന്‍.എക്സ് മീഡിയ കമ്പനിക്ക് 2007-ല്‍ വിദേശഫണ്ട് ഇനത്തില്‍ ലഭിച്ചത് 305 കോടി രൂപയാണ്. അഴിമതിയാരോപിക്കപ്പെട്ട ഇടപാട് നടക്കുന്ന സമയത്ത് ആദ്യ യു.പി.എ സര്‍ക്കാരില്‍ ചിദംബരമായിരുന്നു ധനമന്ത്രി.
തുടര്‍ന്ന് ദല്‍ഹിയിലെ ജോര്‍ബാഗ് വസതിയില്‍ വച്ച് ഓഗസ്റ്റ് 21ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പല തവണ ചിദംബരം ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ദല്‍ഹി ഹൈക്കോടതി ഇതെല്ലാം തള്ളുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് സെപ്തംബര്‍ 30ന് നല്‍കിയ ജാമ്യാപേക്ഷയും തള്ളിയത്.