India
പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത് ന്യായീകരിക്കാനാവില്ല; ലാവ്‌ലിനില്‍ സുപ്രീം കോടതിയില്‍ സി.ബി.ഐയുടെ അപ്പീല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 26, 02:06 pm
Thursday, 26th October 2017, 7:36 pm

 

ന്യൂദല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐയുടെ അപ്പീല്‍.

പിണറായി വിജയന്‍ അടക്കം ഏഴുപേരെ ഒഴിവാക്കിയ നടപടി തെറ്റാണെന്നും അപ്പീലില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ മാത്രം വിചാരണ നേരിടണമെന്ന് ഉത്തരവ് ന്യായീകരിക്കാനാവില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.


Also Read: മോദിക്ക് വിശാലമായ നെഞ്ചുണ്ട്, പക്ഷെ ഹൃദയം വളരെ ചെറുതാണ്: രാഹുല്‍ഗാന്ധി


അഴിമതി നടന്നിട്ടുണ്ടെന്ന കാര്യം വ്യക്തമായിരിക്കെ പ്രതിപ്പട്ടികയിലുള്ളവരെല്ലാം വിചാരണ നേരിടണമെന്നാണ് സി.ബി.ഐയുടെ പക്ഷം. കേസില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് അപ്പീലില്‍ പറയുന്നു.

സി.ബി.ഐയുടെ അപ്പീല്‍ നാളെ സുപ്രീം കോടതി പരിഗണിച്ചേക്കും. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനമാണ് ലാന്‌ലിന്‍ കേസിനാധാരം.


Also Read: ‘എല്ലാം ശ്രീരാമന്റെ അത്ഭുതം…താജ്മഹലിനെ തള്ളിപ്പറഞ്ഞവര്‍ അതിന്റെ കവാടം വൃത്തിയാക്കുന്നു’; യോഗിയുടെ സന്ദര്‍ശനത്തെ പരിഹസിച്ച് അഖിലേഷ് യാദവ്


കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം ഉയര്‍ന്നിരുന്നത്. യു.ഡി.എഫിന്റെ കാലത്ത് കൊണ്ടുവന്ന പദ്ധതിയാണെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.

എന്നാല്‍ പിണറായി വിജയനടക്കമുള്ള ഏഴുപേരെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധി ഹൈക്കോടതി ശരിവെക്കുകയായിരുന്നു.