| Friday, 13th July 2018, 9:47 am

നജീബിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല; കേസ് അവസാനിപ്പിക്കാനൊരുങ്ങി സി.ബി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി; രണ്ട് വര്‍ഷം മുമ്പ് ജെ.എന്‍.യുല്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാന്‍ സി.ബി.ഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് സി.ബി.ഐ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

കേസന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം എടുക്കും മുന്‍പ് ചില കാര്യങ്ങള്‍ കൂടി പരിശോധിക്കാനുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി. ഹോസ്റ്റലില്‍ വെച്ച് എ.ബി.വി.പി ബന്ധമുള്ള വിദ്യാര്‍ത്ഥികളുമായി ചില പ്രശ്നങ്ങളുണ്ടായതിന്റെ അടുത്ത ദിവസമാണ് നജീബിനെ കാണാതാകുന്നത്.


ALSO READ: സോഷ്യല്‍ മീഡിയയിലൂടെ വനിത പൊലീസുകാരിയ്ക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍


നജീബിന്റെ തിരോധാനം നിരവധി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഏതെങ്കിലും കുറ്റകൃത്യം നടത്തിയതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി.

നജീബിന്റെ തിരോധാനത്തിന് ഉത്തരവാദികളെന്ന് കുടുംബം ആരോപിച്ച ഒമ്പത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള സൂചനകളും കിട്ടിയിട്ടില്ല.

2016 ഒക്ടോബറിലാണ് നജീബിനെ കാണാതാകുന്നത്. തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളുടെ ഫലമായി കഴിഞ്ഞ വര്‍ഷം മേയ് 16 ന് ഹൈക്കോടതി സി.ബി.ഐക്ക് കേസ് കൈമാറി.


READ MORE: കെയ്‌റോ വിമാനത്താവളത്തില്‍ പൊട്ടിത്തെറി; 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു


നജീബിന്റെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. നജീബിനെ ആക്രമിച്ചവരെക്കുറിച്ച് ദൃക്സാക്ഷികളായ 18 വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടും അവരെ ചോദ്യം ചെയ്യാന്‍ പൊലീസ് തയാറായിരുന്നില്ല. തുടര്‍ന്നാണ് കേസ് സി.ബി.ഐയിലേക്ക് എത്തിയത്.

We use cookies to give you the best possible experience. Learn more