ശ്രീജിവിന്റെ കേസ് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി സി.ബി.ഐ; അന്വേഷണത്തില്‍ വ്യക്തത വരുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിത്ത്
Sreejiv Murder Case
ശ്രീജിവിന്റെ കേസ് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി സി.ബി.ഐ; അന്വേഷണത്തില്‍ വ്യക്തത വരുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd January 2018, 11:46 am

തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണത്തില്‍ വ്യക്തത വന്നതിനുശേഷം മാത്രം നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ശ്രീജിത്ത്. അതേസമയം ശ്രീജിവിന്റെ കേസ് സി.ബി.ഐ നാളെ രജിസ്റ്റര്‍ ചെയ്യും.

സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് കേസിന്റെ അന്വേഷണ ചുമതല. പൊലീസ് കസ്റ്റഡിയില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തി വരുന്ന നിരാഹാര സമരം 774 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സി.ബി.ഐ അന്വേഷണത്തെ പറ്റി ഉത്തരവ് എത്തുന്നത്.

എന്നാല്‍ അന്വേഷണത്തെപ്പറ്റി വ്യക്തതയുണ്ടാകുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ശ്രീജിത്ത് പറഞ്ഞത്.
നേരത്തേ കേസ് സി.ബി.ഐ എറ്റെടുക്കുമെന്നുള്ള കേന്ദ്രത്തിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ ശ്രീജിത്തിന് കൈമാറിയിരുന്നു.

എന്നാല്‍ ഉത്തരവില്‍ വ്യക്തത വരാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. അന്വേഷണത്തിന്റെ ഗതിയും, ഉദ്യോഗസ്ഥരെയും നോക്കിയതിനുശേഷമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നാണ് ശ്രീജിത്ത് പറഞ്ഞിരുന്നത്.