ന്യൂദല്‍ഹി: എന്‍.ഡി.ടി.വിയുടെ പ്രമോട്ടര്‍മാരായ പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നവര്‍ക്കെതിരെ സി.ബി.ഐ കേസ്. നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്‍.ഡി.ടി.വിയുടെ മുന്‍ സി.ഇ.ഒ വിക്രമാദിത്യ ചന്ദ്രയ്ക്കെതിരെയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
നികുതി ഇളവുള്ള രാജ്യങ്ങളില്‍ 32 അനുബന്ധ സ്ഥാപനങ്ങള്‍ ആരംഭിക്കുകയും ഇവിടങ്ങളില്‍നിന്ന് അനധികൃതമായ രീതിയില്‍ ഇന്ത്യയിലേയ്ക്ക് ഫണ്ട് നിക്ഷേപമായി എത്തിക്കുകയും ചെയ്തുവെന്നാണ് സി.ബി.ഐ പറയുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്വകാര്യ ബാങ്കിന് സാമ്പത്തിക നഷ്ടം വരുത്തി എന്ന ആരോപണത്തില്‍ നേരത്തെയും എന്‍.ഡി.ടി.വിക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. എന്നാല്‍, വ്യാജ ആരോപണങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ചാനല്‍ രംഗത്തെത്തിയിരുന്നു.
രാജ്യത്ത് ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അന്ന് എന്‍.ഡി.ടി.വി ആരോപിച്ചിരുന്നു.
WATCH THIS VIDEO: