ന്യൂദല്‍ഹി: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പ്രസ്തുത വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗ്രൂപ്പിലെ 119 അംഗങ്ങള്‍ക്കെതിരെയാണ് കേസെടുത്തത്.
വിവരസാങ്കേതികവിദ്യാ നിയമത്തിലെ 67-ബി വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇന്ത്യയ്ക്കു പുറമെ അമേരിക്ക, പാകിസ്താന്‍, ചൈന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. “ആഗോള കുറ്റകൃത്യം” എന്നാണ് ഇതിനെ സി.ബി.ഐ വിശേഷിപ്പിച്ചത്.
KidsXXX എന്ന പേരിലുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് അഞ്ച് അഡ്മിന്‍മാരാണ് ഉള്ളത്. ഇവരില്‍ പ്രധാന അഡിമിനായ നിഖില്‍ വര്‍മ്മയയെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. മറ്റ് അഡ്മിന്‍മാരായ സത്യേന്ദ്ര ചൗഹാന്‍,നഫീസ് രാജ, സഹിദ്, ആദര്‍ശ് എന്നിവരേയും സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
അറസ്റ്റ് ചെയ്യപ്പെട്ട അഡ്മിനില്‍ നിന്നും കംപ്യൂട്ടറുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, ഫോണുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഇവയില്‍ കുട്ടികളുടെ ലൈംഗികദൃശ്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പാകിസ്താന്‍, അമേരിക്ക, ബ്രസീല്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, കെനിയ, നൈജീരിയ, മെക്‌സിക്കോ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് കേസിന്റെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട് സി.ബി.ഐ കത്തെഴുതിയിട്ടുണ്ട്.