ലക്‌നൗ: അമ്പതോളം കുട്ടികളെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാരനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അഞ്ചുമുതല്‍ 16 വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇയാള്‍ പീഡിപ്പിച്ചതെന്ന് സി.ബി.ഐ.ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറായ രാം ഭവാന്‍ എന്നയാളേയാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നതായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ചിത്രകൂട്, ഹമിര്‍പുര്‍, ബാംന്ദാ എന്നീ മൂന്നു ജില്ലകളിലെ കുട്ടികളാണ് ഇയാളുടെ പീഡനത്തിന് ഇരയായത്.
ബാംന്ദയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഭവാന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകളും എട്ടുലക്ഷത്തോളം രൂപയും ലാപ്ടോപ്പും മറ്റു ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തി. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ വലിയശേഖരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: CBI Arrests Junior UP Engineer for Sexual Abuse of 50 Minors, Selling Child Porn on Dark Web