| Wednesday, 27th March 2019, 10:43 pm

നീരവ് മോദിയെ നാട്ടിലെത്തിക്കാൻ സി.ബി.ഐ., ഇ.ഡി. സംഘങ്ങൾ ലണ്ടനിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂ​ദൽ​ഹി: ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തു ഒളിവിൽ പോയ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാൻ സി.ബി.ഐ., ഇ.ഡി. സംഘങ്ങൾ ഉടൻ ലണ്ടനിലേക്ക് പുറപ്പെടും. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നാണ് സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡൈറക്ടറേറ്റും ആലോചിക്കുന്നത്. രണ്ട് ഏജൻസികളിൽ നിന്നും ജോയിന്റ് ഡയറക്ടർ സ്ഥലങ്ങൾ വഹിക്കുന്ന ഉദ്യോഗസ്ഥരാകും ലണ്ടനിലേക്ക് പോകുക. ഈ വരുന്ന ബുധനാഴ്ചയാണ് ഇവർ പുറപ്പെടുക.

Also Read കൊടുങ്കാറ്റായി റസലും റാണയും; കൊല്‍ക്കത്തയ്‌ക്കെതിരെ പഞ്ചാബിന് 219 റണ്‍സിന്റെ വിജയ ലക്ഷ്യം – വീഡിയോ

ലണ്ടനിൽ വെച്ച് നീരാവി മോദിക്ക് എതിരായുള്ള കുറ്റങ്ങളും തെളിവുകളും ഉദ്യോഗസ്ഥർ വിശദീകരിക്കും . കേ​​​സി​​​ൽ സമർപ്പിച്ച ജാ​​​മ്യ​​​ഹ​​​ർ​​​ജി ലണ്ടനിലെ കോ​​​ട​​​തി ത​​​ള്ളി​​​യ ശേഷം സൗ​​​ത്ത് വെ​​​സ്റ്റ് ല​​​ണ്ട​​​നി​​​ലെ കുപ്രസിദ്ധ ജയിലായ ഹേ​​​ർ മ​​​ജെ​​​സ്റ്റി പ്രി​​​സ​​​ണിലേക്കാണ് മോദിയെ മാറ്റിയിരിക്കുന്നത്. ഈ ​​​മാ​​​സം 29വ​​​രെ​​​ വെ​​​സ്റ്റ്മി​​​ൻ​​​സ്റ്റ​​​ർ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി മോദിയെ റീമാൻഡ് ചെയ്തിട്ടുണ്ട്.

ഈ മാസം 20ന് നീരവ് മോദിയെ ലണ്ടനില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 25ന് നീരവ് മോദിയെ ഹാജരാക്കണമെന്ന് കോടതിയുടെ ഉത്തരവിട്ടിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമായിരുന്നു കോടതി നടപടി. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ 48കാരനായ നീരവ് മോദിയെ ഏത് ദിവസം വേണമെങ്കിലും അറസ്റ്റ് ചെയ്തേക്കാമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Also Read കനയ്യയുടെ ക്രൗഡ് ഫണ്ടിങ്ങിന് ആദ്യ മണിക്കൂറില്‍ ലഭിച്ചത് 30 ലക്ഷത്തിലധികം രൂപ

അറസ്റ്റിനുശേഷം വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ അദ്ദേഹത്തിനെതിരെ വിചാരണ തുടങ്ങാന്‍ സാധിക്കും. അല്ലാത്തപക്ഷം കോടതി ഉത്തരവിടുകയാണെങ്കില്‍ മോദിയെ ഇന്ത്യയിലേക്ക് നാട് കടത്താൻ സാദ്ധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more