| Wednesday, 6th April 2022, 5:23 pm

സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി വധങ്ങള്‍ പരാമര്‍ശിച്ച് സി.ബി.ഐ 5 ദി ബ്രെയ്ന്‍ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സി.ബി.ഐ. ദി ബ്രെയ്‌നിന്റെ ടീസര്‍ പുറത്ത്. സഞ്ജയ് ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വധങ്ങള്‍ പരാമര്‍ശിച്ചുള്ള സേതുരാമയ്യരുടെ വാക്കുകളുടെ പശ്ചാത്തലത്തിലാണ് ടീസര്‍ കാണിച്ചിരിക്കുന്നത്.

മമ്മൂട്ടി, മുകേഷ്, സായ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, സുദേവ് നായര്‍ എന്നിങ്ങനെ ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളേയും ടീസറില്‍ കാണിക്കുന്നുണ്ട്.

നടന്‍ ജഗതി ശ്രീകുമാറും സി.ബി.ഐ ടീമിനൊപ്പം ജോയിന്‍ ചെയ്തിരുന്നു. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍.

മമ്മൂട്ടി- കെ. മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി.ബി.ഐ സീരീസിലെ സിനിമകള്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളാണ്. എസ്. എന്‍. സ്വാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ആദ്യ നാല് സി.ബി.ഐ ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Content Highlight: cbi 5 the brain teaser

We use cookies to give you the best possible experience. Learn more