അഭിനയിച്ചവര്‍ക്ക് പോലും സി.ബി.ഐ സീരിസിലെ 5ാം ഭാഗമായ ദി ബ്രെയ്നിന്റെ കഥ പൂര്‍ണ്ണമായി അറിയില്ലെന്നായിരുന്നു ഈ സിനിമയുടെ പ്രൊമോഷന്‍ സമയത്ത് പറഞ്ഞിരുന്നത്. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകനും ഏകദേശം ആ അവസ്ഥയിലാണ്. എവിടെ നിന്നോ തുടങ്ങി മറ്റെവിടെയോ ചെന്നവസാനിക്കുന്ന ചിന്നിചിതറി കിടക്കുന്ന കഥയും ഒരു ത്രില്ലുമില്ലാത്ത തിരക്കഥയും ഏറ്റവും പഴഞ്ചനായ മേക്കിങ്ങുമായാണ് ഇപ്രാവശ്യം സേതുരാമ അയ്യര്‍ എത്തിയിരിക്കുന്നത്.
Content Highlight: CBI 5 The Brain Review | Mammootty | Sethuram Iyer