| Saturday, 4th December 2021, 10:04 am

ഈ ഐ.ഡി കാര്‍ഡിന് നന്ദി; മമ്മൂട്ടിക്കൊപ്പം സി.ബി.ഐ ടീമില്‍ പിഷാരടിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മമ്മൂട്ടിയുടെ സി.ബി.ഐ സിനിമകളിലെ അഞ്ചാം ഭാഗത്തിന്റെ പ്രഖ്യാപനം ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാള കുറ്റാന്വേഷണ സിനിമകളില്‍ എക്കാലത്തെയും മികച്ച സീരീസുകളിലൊന്നാണ് സി.ബി.ഐ. നവംബര്‍ 29 ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.

അതേസമയം സി.ബി.ഐ സീരിസിലെ പുതിയ മുഖം പ്രേക്ഷകരുടെ ആകാംഷ ഉണര്‍ത്തുകയാണ്. അഞ്ചാം പതിപ്പില്‍ ഇത്തവണ മമ്മൂട്ടിയോടൊപ്പം രമേശ് പിഷാരടിയും ഉണ്ടാവും. പിഷാരടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

‘ഈ ഐ.ഡി കാര്‍ഡിന് നന്ദി. കുട്ടിക്കാലത്ത് സി.ബി.ഐ ഡയറിക്കുറിപ്പ് കണ്ടപ്പോള്‍ വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപനം… വളര്‍ന്ന് സേതുരാമയ്യര്‍ സി.ബി.ഐ കാണുമ്പോള്‍ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകില്‍ കെട്ടി ആ ബി.ജി.എം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷെ ലോകസിനിമയില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒന്നിക്കുന്നു’, രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.

എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടിയെ സേതുരാമയ്യരായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

ചിത്രത്തില്‍ നായികയായി മഞ്ജു വാര്യര്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മുകേഷും സായ്കുമാറും തിരിച്ചെത്തുമെന്നും തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

സി.ബി.ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോള്‍ ഏറെ പ്രശസ്തമായ ബി.ജി.എമ്മില്‍ മാറ്റമുണ്ടാകുമെന്ന് തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ നാല് ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: cbi-5-ramesh-pisharody-character-first-look-mammootty-sn-swamy-k-madhu

We use cookies to give you the best possible experience. Learn more