മമ്മൂട്ടിയുടെ സി.ബി.ഐ സിനിമകളിലെ അഞ്ചാം ഭാഗത്തിന്റെ പ്രഖ്യാപനം ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാള കുറ്റാന്വേഷണ സിനിമകളില്‍ എക്കാലത്തെയും മികച്ച സീരീസുകളിലൊന്നാണ് സി.ബി.ഐ. നവംബര്‍ 29 ന് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു.
അതേസമയം സി.ബി.ഐ സീരിസിലെ പുതിയ മുഖം പ്രേക്ഷകരുടെ ആകാംഷ ഉണര്‍ത്തുകയാണ്. അഞ്ചാം പതിപ്പില്‍ ഇത്തവണ മമ്മൂട്ടിയോടൊപ്പം രമേശ് പിഷാരടിയും ഉണ്ടാവും. പിഷാരടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
‘ഈ ഐ.ഡി കാര്‍ഡിന് നന്ദി. കുട്ടിക്കാലത്ത് സി.ബി.ഐ ഡയറിക്കുറിപ്പ് കണ്ടപ്പോള്‍ വിദൂര ഭാവിയില്‍ പോലും ഇല്ലാതിരുന്ന സ്വപനം… വളര്‍ന്ന് സേതുരാമയ്യര്‍ സി.ബി.ഐ കാണുമ്പോള്‍ കൊതിയോടെ കണ്ട സ്വപ്നം. കൈ പുറകില്‍ കെട്ടി ആ ബി.ജി.എം ഇട്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ആദ്യമായി ഒരു സിനിമയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്നു. ഒരുപക്ഷെ ലോകസിനിമയില്‍ ഒരേ സംവിധായകനും തിരക്കഥാകൃത്തും നായകനും 33 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ഭാഗങ്ങളില്‍ ഒന്നിക്കുന്നു’, രമേശ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടിയെ സേതുരാമയ്യരായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.