കാവേരി നദീജല തര്‍ക്കം; കര്‍ണ്ണാടകയില്‍ ബന്ദിനിടെ പോലീസ് വെടിവെയ്പ്പ്
Daily News
കാവേരി നദീജല തര്‍ക്കം; കര്‍ണ്ണാടകയില്‍ ബന്ദിനിടെ പോലീസ് വെടിവെയ്പ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th September 2016, 9:48 pm

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു.


ബംഗളുരു: കാവേരി നനദീജല തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ നടക്കുന്ന ബന്ദിനിടെ പോലീസ് വെടിവെയ്പ്പ്.

മാണ്ഡ്യയിലെ കാവേരി നദിയിലെ കൃഷ്ണ രാജ സാഗര ഡാമിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയ ഒരു ജനക്കൂട്ടത്തിനെതിരെ പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ക്ഷുഭിതരാവുകയായിരുന്നു.

ഹര്‍ത്താല്‍ ബംഗളുരുവിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടയാന്‍ ശ്രമിച്ചതിന്റെ ഭാഗമായി തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നമ്പറിലുളള വാഹനങ്ങള്‍ കര്‍ണ്ണാകയില്‍ പുറത്തിറക്കരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.

വാഹനങ്ങള്‍ കടത്തിവിടാതെ ബംഗളുരു-മൈസൂര്‍ ഹൈവേയും പ്രക്ഷോഭകര്‍ തടഞ്ഞു. ഇതിനിടെ നിരത്തിലൂടെ വാഹനമിറക്കിയ ഒരു ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു.

സ്‌കൂളുകളും കോളേജുകളേയും കൂടാതെ പ്രമുഖ ഐ.ടി സ്ഥാപനങ്ങളും വെള്ളിയാഴ്ച പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹാജര്‍ നിരക്ക് വളരെ കുറവായിരുന്നു.