ന്യൂദല്‍ഹി: കാവേരി നദീജലത്തര്‍ക്കത്തില്‍ വിധി നടപ്പാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രീംകോടതിയുടെ വിമര്‍ശനം. വിധി നടപ്പാക്കാന്‍ കരട് പദ്ധതി ഒരു മാസത്തിനകം തയാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തമിഴ്‌നാട് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.
ഇരു സംസ്ഥാനങ്ങള്‍ക്കും ജലം എങ്ങനെ വിതരണം ചെയ്യണമെന്ന കാര്യത്തില്‍ പദ്ധതി തയാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കല്‍ മാത്രമല്ല സ്‌കീമെന്നും കോടതി ചൂണ്ടിക്കാട്ടി.
Also Read: ചെന്നൈയുടെ ഐ.പി.എല്‍ വേദി മാറ്റില്ല; മത്സരങ്ങള്‍ ചെന്നൈയില്‍ തന്നെ നടത്തുമെന്ന് രാജീവ് ശുക്ല
അതേസമയം കേസ് പരിഗണിക്കുന്നത് മെയ് മൂന്നിലേക്ക് മാറ്റി. നേരത്തെ, കര്‍ണാടക തെരഞ്ഞെടുപ്പ് കഴിയും വരെ വിധി നടപ്പാക്കാന്‍ സാവകാശം തേടി കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്കും കോടതിയുടെ നിര്‍ദേശമുണ്ട്. സുപ്രീംകോടതി കാവേരി വിഷയത്തില്‍ തീരുമാനം പറയുന്നതു വരെ ഇരു സംസ്ഥാനങ്ങളും അക്രമങ്ങളില്‍ നിന്നു മാറി നില്‍ക്കണമെന്നാണു നിര്‍ദേശം.
അതിനിടെ കാവേരി ജലവിനിയോഗ ബോര്‍ഡ് രൂപീകരിക്കുന്നതുവരെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തോടെ തമിഴ്‌നാട് പ്രതിപക്ഷ പാര്‍ട്ടികളുടെ കാവേരി സംരക്ഷണ യാത്രയ്ക്കു തിരുച്ചിറപ്പള്ളിയില്‍ തുടക്കം കുറിച്ചിരുന്നു. ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിലാണു യാത്ര.
തമിഴ്‌നാടിനു നീതി ആവശ്യപ്പെട്ടു നടികര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വള്ളുവര്‍ക്കോട്ടത്തു ധര്‍ണ നടത്തിയിരുന്നു. രജനീകാന്തും കമല്‍ഹാസനുമുള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം ധര്‍ണയില്‍ പങ്കെടുത്തു.
Watch This Video: