| Tuesday, 11th May 2021, 12:09 am

ഇനി കെട്ടിപ്പിടിക്കാം ജാഗ്രതയോടെ; ലോക്ഡൗണില്‍ ഇളവുകള്‍ വരുത്താന്‍ ബ്രിട്ടണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ബ്രിട്ടന്‍. ഘട്ടം ഘട്ടമായിട്ടാണ് രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുന്നത്. ഇതിനു വേണ്ടിയുള്ള നാല് ഘട്ട പ്ലാന്‍ ഫെബ്രുവരിയില്‍ തന്നെ തയ്യാറാക്കിയിരുന്നു.

സാമൂഹ്യ സമ്പര്‍ക്കം സംബന്ധിച്ച് കുടുംബങ്ങള്‍ക്കും ഉറ്റസുഹൃത്തുക്കള്‍ക്കും അവരുടേതായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

എന്നാല്‍ ജാഗ്രത കാറ്റില്‍ പറത്തിക്കളയരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജോലിസ്ഥലങ്ങളിലും കടകളിലും റെസ്റ്റോറന്റുകളിലും സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രത പാലിച്ചുകൊണ്ടുള്ള കെട്ടിപ്പിടിത്തങ്ങളും അനുവദിക്കും.

ലോക്ഡൗണില്‍ ഇളവ് വരുത്തുന്ന മൂന്നാംഘട്ടത്തില്‍ പബ്ബുകള്‍ക്കും കഫേകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഉപഭോക്താക്കകള്‍ക്ക് ആതിഥ്യമരുളാന്‍ സാധിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Cautious Hugging And Pints Indoors: Boris Johnson Eases England Lockdown

Latest Stories

We use cookies to give you the best possible experience. Learn more