ലണ്ടന്‍: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ബ്രിട്ടന്‍. ഘട്ടം ഘട്ടമായിട്ടാണ് രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുന്നത്. ഇതിനു വേണ്ടിയുള്ള നാല് ഘട്ട പ്ലാന്‍ ഫെബ്രുവരിയില്‍ തന്നെ തയ്യാറാക്കിയിരുന്നു.
സാമൂഹ്യ സമ്പര്‍ക്കം സംബന്ധിച്ച് കുടുംബങ്ങള്‍ക്കും ഉറ്റസുഹൃത്തുക്കള്‍ക്കും അവരുടേതായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
എന്നാല്‍ ജാഗ്രത കാറ്റില്‍ പറത്തിക്കളയരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജോലിസ്ഥലങ്ങളിലും കടകളിലും റെസ്റ്റോറന്റുകളിലും സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാഗ്രത പാലിച്ചുകൊണ്ടുള്ള കെട്ടിപ്പിടിത്തങ്ങളും അനുവദിക്കും.