കോളിഫ്‌ലവര്‍ തോരന്‍
Daily News
കോളിഫ്‌ലവര്‍ തോരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th January 2016, 10:21 pm

കോളീഫ്‌ലവര്‍ ഉപയോഗിച്ച് കൊണ്ടുള്ള നാടന്‍ വിഭവങ്ങള്‍ വളരെ കുറവാണ്. എന്നാല്‍ എതൊരു പച്ചക്കറിയേയും പോലെ കോളീഫ്‌ലവര്‍കൊണ്ടും നമുക്ക് നാടന്‍ വിഭവങ്ങള്‍സ പരീക്ഷിക്കാവുന്നതാണ്. മാത്രവുമല്ല കോളീഫ്‌ലവറിന് ഏറെ പോഷക ഗുണമുള്ളതിനാല്‍ അത് ആഹാരത്തിന്റെ ഭാഗമാകുന്നത്  ഏറെ നല്ലതാണ്. കോളീഫ്‌ലവര്‍ തോരന്‍ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ചേരുവകള്‍

കോളീഫ്‌ലവര്‍- 250 ഗ്രാം

വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

കടുക്- അര ടീസ്പൂണ്‍

ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്- 2 ഡിസേര്‍ട്ട്‌സ്പൂണ്‍

കുരുമുളക് പൊടി- കാല്‍ ടീസ്പൂണ്‍

ചിരകിയ തേങ്ങ- രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍

പച്ചമുളക് നാലെണ്ണം നീളത്തില്‍ അരിഞ്ഞത്

കറിവേപ്പില- ഒരു തണ്ട്

ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

ഉപ്പ് ചേര്‍ത്ത് വെള്ളത്തിലിട്ട് കോളീഫ്‌ലവര്‍ വേവിച്ച് മാറ്റിവെക്കുക

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് കടുക് ചേര്‍ക്കുക

കടുക് പൊട്ടിയതിന് ശേഷം അതിലേക്ക് ചെറിയ ഉള്ളി, പച്ചമുളക്, കുരുമുളക്‌പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക.

ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന കോളീഫ്‌ലവറും ചിരകിവെച്ച തേങ്ങയും ചേര്‍ത്ത് ചെറുചൂടില്‍ അല്‍പ്പം നേരം വേവിക്കുക

അല്‍പ്പം കുരുമുളക് പൊടി വിതറിയ ശേഷം വാങ്ങിവെക്കാം.