| Friday, 3rd August 2018, 8:16 pm

കാമുകനുമായുള്ള ബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചു; യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു രക്ഷപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെല്ലൂര്‍: കാമുകനുമായുള്ള ബന്ധം ഭര്‍ത്താവ് കണ്ടുപിടിച്ചതിനെ തുടര്‍ന്ന് യുവതി രക്ഷപ്പെടുന്നതിനു വേണ്ടി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു. തമിഴ്‌നാട് വെല്ലൂര്‍ ജില്ലയിലെ തുറൈമൂലെയ് ഗ്രാമത്തിലാണ് സംഭവം.

കൃഷിക്കാരനായ ചെന്താമരെയ്ക്കാണ് (55) ഭാര്യയില്‍ നിന്ന് ആക്രമണമേറ്റത്. തുടര്‍ന്ന് രക്ഷപ്പെട്ട യുവതിയുടെയും കാമുകന്റെയും പേരില്‍ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Read:  A.M.M.Aയില്‍ നിന്നും രാജിവെച്ച ശേഷം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു; അവസരങ്ങള്‍ ഇല്ലാതാക്കാനും ശ്രമം; രമ്യാ നമ്പീശന്‍

തിങ്കളാഴ്ച്ച രാവിലെയാണ് ചെന്താമരെ ഭാര്യയായ ജയന്തിയെ കാമുകനൊപ്പം പിടികൂടിയത്. ഇതേത്തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ ചെന്താമരെയെ മുറിഞ്ഞു വീണ അവയവത്തോടൊപ്പം നാട്ടുകാര്‍ ഉടന്‍ തന്നെ വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. പിന്നീട് അവിടെ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി രാജീവ് ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആശുപത്രിയില്‍ തുടരുന്ന ചെന്താമരെ അപകടനില തരണം ചെയ്തു. ഗ്രാമത്തിലെ അമ്പലത്തില്‍ ആടിമാസത്തോട് അനുബന്ധിച്ച് നടന്ന ഉത്സവത്തില്‍ ഞായറാഴ്ച്ച ചെന്താമരെയും ജയന്തിയും പങ്കെടുത്തിരുന്നു. ഉത്സവത്തിനുശേഷം ഇരുവരും തെരുവുനാടകം കാണാനെത്തി. ഇതിനിടയില്‍ ജയന്തിയെ കാണാതാവുകയായിരുന്നു.

Read: സോഷ്യല്‍ മീഡിയയല്ല, തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് മാധ്യമപ്രവര്‍ത്തകരാണ്; മനോരമ ന്യൂസില്‍ പിണറായി വിജയന്‍ – വീഡിയോ

തുടര്‍ന്ന് പരിഭ്രാന്തനായ ചെന്താമരെ അന്വേഷിച്ചു ചെന്നപ്പോഴാണ് അടുത്ത ഗ്രാമത്തിലെ യുവാവിനൊപ്പം സംശയാസ്പദമായ സാഹചര്യത്തില്‍ ജയന്തിയെ കണ്ടത്. തുടര്‍ന്ന് ജയന്തിയേയും കാമുകനേയും റോഡിലൂടെ വലിച്ചിഴക്കുകയും ഇവരുടെ ബന്ധം നാട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഭര്‍ത്താവ് ഗ്രാമവാസികളെ വിളിച്ചുകൂട്ടുമെന്നായപ്പോള്‍ രക്ഷപ്പെടാനായി ജയന്തി ജനനേന്ദ്രിയം കടിച്ചുമുറിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഓടിരക്ഷപ്പെട്ടു. ഐ.പി.സി 294(b), 324, 307 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more