| Thursday, 10th December 2020, 6:21 pm

ടോള്‍ നല്‍കാതെ കടന്നുപോകാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് വൈ.എസ്.ആര്‍.സി.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ടോള്‍ പ്ലാസാ ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി.

ടോള്‍ നല്‍കാതെ കടന്നുപോകാന്‍ ശ്രമിച്ച പാര്‍ട്ടി നേതാവ് ഡി. രേവതിയെ തടയാന്‍ ശ്രമിച്ച ടോള്‍ പ്ലാസാ ജീവനക്കാരനെ ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇവര്‍ക്കെതിരെ വിമര്‍ശനം ശക്തിപ്പെട്ടുവരികയാണ്.

വീഡിയോയില്‍, ഗുണ്ടൂര്‍ ജില്ലയിലെ ടോള്‍ പ്ലാസയില്‍ വൈ.എസ്.ആര്‍.സി.പി നേതാവ് ഡി രേവതി തന്റെ വാഹനത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് നീക്കം ചെയ്യുന്നതായി കാണാം. ടോള്‍ പ്ലാസയിലെ ഉദ്യോഗസ്ഥര്‍ അവരോട് അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട്. വൈ.എസ്.ആര്‍.സി.പി നേതാവ് ഉപയോഗിച്ച കറുത്ത സ്‌കോര്‍പിയോയില്‍ നിന്നുള്ള സൈറണ്‍ വീഡിയോയില്‍ കേള്‍ക്കാം.

തന്റെ വാഹനത്തിന് വഴിയൊരുക്കാന്‍ രേവതി ബാരിക്കേഡുകള്‍ ബലപ്രയോഗിച്ച് നീക്കുന്നതും കാണാം.

ബാരിക്കേഡ് നീക്കംചെയ്യുന്നത് തടയാന്‍ ശ്രമിച്ച ടോള്‍ ബൂത്തിലെ ആള്‍ക്ക് നേരെ അവര്‍ കൈ ഉയര്‍ത്തുന്നതും പിന്നീട് അവര്‍ അദ്ദേഹത്തിന്റെ കോളര്‍ പിടിച്ച് അടിക്കുകയും അദ്ദേഹം വീണ്ടും തടയാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും അടിക്കുകയും ചെയ്യുന്നതായും വീഡിയോവിലുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:   Jagan Reddy’s Party Leader Slaps Toll Booth Worker

We use cookies to give you the best possible experience. Learn more