ഇത് സംബന്ധിച്ച വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇവര്‍ക്കെതിരെ വിമര്‍ശനം ശക്തിപ്പെട്ടുവരികയാണ്.
വീഡിയോയില്‍, ഗുണ്ടൂര്‍ ജില്ലയിലെ ടോള്‍ പ്ലാസയില്‍ വൈ.എസ്.ആര്‍.സി.പി നേതാവ് ഡി രേവതി തന്റെ വാഹനത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് നീക്കം ചെയ്യുന്നതായി കാണാം. ടോള്‍ പ്ലാസയിലെ ഉദ്യോഗസ്ഥര്‍ അവരോട് അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട്. വൈ.എസ്.ആര്‍.സി.പി നേതാവ് ഉപയോഗിച്ച കറുത്ത സ്‌കോര്‍പിയോയില്‍ നിന്നുള്ള സൈറണ്‍ വീഡിയോയില്‍ കേള്‍ക്കാം.
തന്റെ വാഹനത്തിന് വഴിയൊരുക്കാന്‍ രേവതി ബാരിക്കേഡുകള്‍ ബലപ്രയോഗിച്ച് നീക്കുന്നതും കാണാം.
ബാരിക്കേഡ് നീക്കംചെയ്യുന്നത് തടയാന്‍ ശ്രമിച്ച ടോള്‍ ബൂത്തിലെ ആള്‍ക്ക് നേരെ അവര്‍ കൈ ഉയര്‍ത്തുന്നതും പിന്നീട് അവര്‍ അദ്ദേഹത്തിന്റെ കോളര്‍ പിടിച്ച് അടിക്കുകയും അദ്ദേഹം വീണ്ടും തടയാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും അടിക്കുകയും ചെയ്യുന്നതായും വീഡിയോവിലുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക