ന്യൂദല്‍ഹി: കശാപ്പിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പുനപരിശോധിക്കുമെന്ന സൂചന നല്‍കി കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍.
കന്നുകാലി കശാപ്പിനോ ബീഫ് കഴിക്കുന്നതിനോ നിയന്ത്രണമില്ലെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ഉത്തരവിനെതിരെയുള്ള പരാതികള്‍ പരിശോധിച്ച് നടപടിയെടുക്കും. ആശങ്കകള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധം ശക്തമായതോടെയാണ് ഉത്തരവ് പുനപരിശോധിക്കാന്‍ കേന്ദ്രം തയ്യാറായത്.
Dont Miss ലണ്ടന്‍ ഭീകരാക്രമണം; മുസ്‌ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ വിലക്കണമെന്ന് വീണ്ടും ട്രംപ്
രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് പൂര്‍ണമായും നിരോധിച്ചുകൊണ്ടായിരുന്നു കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ്. 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് ആക്ട് പ്രകാരമായിരുന്നു കേന്ദ്രത്തിന്റെ വിജ്ഞാപനം.
കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളാണ് നിരോധനത്തിന്റെ പട്ടികയില്‍ വരുന്നത്. ഉത്തരവ് ഫലത്തില്‍ രാജ്യത്ത് കന്നുകാലി കശാപ്പ് പൂര്‍ണമായും നിരോധിക്കുന്നതാണ്.
കന്നുകാലികളുടെ വില്‍പ്പനയ്ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കന്നുകാലികളെ വിപണനകേന്ദ്രങ്ങളില്‍നിന്നു വാങ്ങുമ്പോള്‍ കശാപ്പ് ചെയ്യില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കണം.
കാര്‍ഷിക ആവശ്യത്തിനു മാത്രമായിരിക്കണം വില്‍പ്പന. സംസ്ഥാനാന്തര വില്‍പ്പനയും പാടില്ല. സംസ്ഥാന അതിര്‍ത്തിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെമാത്രമേ വില്‍പ്പനകേന്ദ്രങ്ങള്‍ സ്ഥാപിക്കാവൂ. കന്നുകാലികളെ ബലി നല്‍കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.