പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സംഘടനാ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തുകൊണ്ടു വന്നത്. ബിരിയാണിക്കായി പൂച്ചകളെ കൊന്നൊടുക്കുന്നത് കണ്ടെത്തിയ പ്രവര്‍ത്തകര്‍ തെളിവിനായി ഇതിന്റെ വീഡിയോ ചിത്രീകരിച്ചു.
ചെന്നൈ: ചെന്നൈയിലെ തട്ടുകടകളില്‍ നിന്ന് ബിരിയാണി കഴിച്ചിട്ടുള്ളവര്‍ ശ്രദ്ധിക്കുക. ബിരിയാണിക്കൊപ്പം നിങ്ങള്‍ അകത്താക്കിയത് ചിലപ്പോള്‍ പൂച്ച ഇറച്ചി ആയിരുന്നിരിക്കാം. ചെന്നൈയിലെ തെരുവോര കച്ചവടക്കാര്‍ ബിരിയാണിക്കൊപ്പം നല്‍കി വന്നിരുന്നത് പൂച്ച മാംസമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്.
പീപ്പിള്‍സ് ഫോര്‍ ആനിമല്‍സ് എന്ന സംഘടനാ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തുകൊണ്ടു വന്നത്. ബിരിയാണിക്കായി പൂച്ചകളെ കൊന്നൊടുക്കുന്നത് കണ്ടെത്തിയ പ്രവര്‍ത്തകര്‍ തെളിവിനായി ഇതിന്റെ വീഡിയോ ചിത്രീകരിച്ചു. ശേഷം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
Read more: അഞ്ചു തവണ ബാങ്ക് വിളിക്കാതെ മുലപ്പാല്‍ നല്‍കരുതെന്ന് തങ്ങള്‍ പറഞ്ഞിട്ടുണ്ട്; കോഴിക്കോട് നവജാതശിശുവിന് മുലപ്പാല്‍ നല്‍കുന്നതിനെ വിലക്കി പിതാവ്
തുടര്‍ന്ന് പൊലീസ് ചെന്നൈയിലെ പല്ലവരമം എന്ന സ്ഥലത്തെ തട്ടുകടകളില്‍ പരിശോധന നടത്തുകയും ഇത്തരം കടകളില്‍ നിന്ന് ബിരിയാണിക്കായി പിടിച്ചുവെച്ചിരുന്ന 16 പൂച്ചകളെ രക്ഷപ്പെടുത്തുകയുമായിരുന്നു. പൂച്ചകളെ കൂടുകളില്‍ അടച്ചിരിക്കുകയായിരുന്നു. പ്രദേശത്തെ വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകളേയും മോഷ്ടിച്ചു കൊണ്ടുവന്ന് ബിരിയാണിക്കായി മാംസം തയ്യാറാക്കിയിരുന്നതായും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഏതാനും കടക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിനെല്ലാം പുറമെ തിളച്ച ചൂടുവെള്ളത്തിലേക്ക് ജീവനോടെ ഇട്ടാണ് പൂച്ചകളെ കൊന്ന് തോലുരിച്ചിരുന്നത്. രക്ഷപ്പെടുത്തിയ പൂച്ചകളുടെ സംരക്ഷണം പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘാടകര്‍ ഏറ്റെടുത്തു.
തെരുവോര കച്ചവടക്കാര്‍ക്ക് മാംസമെത്തിക്കാന്‍ ഒരു സംഘം ചെന്നയിലെ പല്ലവരമില്‍ നാളുകളായി പ്രവര്‍ത്തിച്ച് വരികയായിരുന്നുവെന്നും തങ്ങള്‍ കണ്ടെത്തിയ പൂച്ചകള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ തളര്‍ന്നിരുന്നെന്നും പീപ്പിള്‍ ഫോര്‍ ആനിമല്‍ സംഘടനയുടെ സ്ഥാപകരിലൊരാളായ ഷിറാനി പെരേര പറഞ്ഞു.