| Monday, 4th January 2021, 10:31 am

ക്രിസ്ത്യന്‍ വോട്ടുകള്‍ നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസ്-വെല്‍ഫെയര്‍ ധാരണ; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കത്തോലിക്കാ സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ തോല്‍വിയെക്കുറിച്ച് വിലയിരുത്തി കത്തോലിക്ക സഭാ മുഖപത്രം. കോണ്‍ഗ്രസ്-വെല്‍ഫെയര്‍ ധാരണ ക്രിസ്തീയ വോട്ടുകള്‍ നഷ്ടമാക്കിയെന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖമാസികയായ സത്യദീപം പറയുന്നു.

ക്രിസ്ത്യന്‍ വോട്ടുകളിലുണ്ടായ വിള്ളല്‍ ജോസ് കെ. മാണിയുടെ നിലപാട് മാറ്റത്തിലൂടെ മാത്രം സംഭവിച്ചതാണെന്ന വിലയിരുത്തല്‍ തെറ്റാണെന്നും മുഖപത്രം വിലയിരുത്തുന്നു.

ക്ഷേമ പെന്‍ഷന്‍, ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയ ജനക്ഷേമ പദ്ധതികളിലൂടെ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന പ്രതീതിയുണ്ടാക്കാന്‍ ഇടത് മുന്നണിക്ക് സാധിച്ചെന്നും മുഖമാസികയില്‍ പറയുന്നു.

എന്നാല്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് യുദ്ധത്തിന്റെ കടിഞ്ഞാണ്‍ ഒന്നോ രണ്ടോ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് നല്‍കി ഒഴിഞ്ഞുമാറുകയും പരസ്പര വിരുദ്ധമായ പ്രസ്താവനകളിലൂടെയും ഗ്രൂപ്പടിസ്ഥാനത്തിലുള്ള പതിവ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെയും അനുകൂലമായ രാഷ്ട്രീയാവസരത്തെ പരമാവധി പരാജയപ്പെടുത്തുകയും ചെയ്തുവെന്നും മുഖപത്രത്തിന്റെ ലേഖനത്തില്‍ പറയുന്നു.

”ലൗജിഹാദ്’, ന്യൂനപക്ഷ ക്ഷേമാവകാശ വിതരണത്തി ലെ 80:20 അസന്തുലിത തുടങ്ങിയ വിഷയങ്ങളില്‍, സഭാ നേതൃത്വം തന്നെ നിലപാട് പരസ്യ മാക്കിയ സന്ദര്‍ഭത്തില്‍, യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബാന്ധവത്തിലൂടെ, കോണ്‍ഗ്രസ്സിന്റെ മതനിരപേക്ഷ മുഖം നഷ്ടമാകുന്നുവെന്ന തോന്നലും, മധ്യകേരളത്തിലും, വടക്കന്‍ കേരളത്തിലും പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകളില്‍ ഐക്യമുന്നണിക്കെതിരായി വിടവുണ്ടാക്കിയെന്നത് വാസ്തവമാണ്,’ മുഖപ്രസംഗത്തില്‍ പറയുന്നു.

ഈ തദ്ദേശ തെരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ്സ് പൂര്‍ണ്ണമായും ലീഗിന് കീഴടങ്ങിയെന്ന ഇടതു പ്രചാരണം ഫലം കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും ചുവടു മാറുമ്പോള്‍ യു.ഡി.എഫിന്റെ രാഷ്ട്രീയ ദിശാഗതികളുടെ ലീഗ് ഗ്രഹണം ഏറെക്കുറെ പൂര്‍ണ്ണമാകുമെന്ന രാഷ്ട്രീയ നിരീക്ഷണം പ്രധാനപ്പെട്ടതാണെന്നും മുഖപത്രം വ്യക്തമാക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Catholic criticizes congress- welfare alliance made Cristian votes to split

We use cookies to give you the best possible experience. Learn more