| Tuesday, 2nd February 2021, 11:17 am

വര്‍ഗീയ പ്രസ്ഥാനങ്ങളെ അധികാരത്തിനായി കൂട്ടുപിടിക്കുന്നത് തെറ്റ്; പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവരെ കാണേണ്ടതില്ലെന്നും തൃശൂര്‍ അതിരൂപത

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: കോണ്‍ഗ്രസ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ പരോക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ സഭാ തൃശ്ശൂര്‍ അതിരൂപത മുഖപത്രം.

അധികാരം പിടിച്ചെടുക്കാന്‍ ഏത് തീവ്രവാദ പ്രസ്ഥാനങ്ങളുമായും കൂട്ടുകൂടാനുള്ള മുന്നണി നീക്കം അംഗീകരിക്കാനാകില്ലെന്നാണ് അതിരൂപത വിമര്‍ശിച്ചത്.

തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൂട്ടുകൂടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന കൂട്ടുകെട്ടിലൂടെ നഷ്ടപ്പെടുത്തുന്നത് മതേതര ബന്ധങ്ങളാണെന്നും ഇവര്‍ ക്രൈസ്തവ സമൂഹത്തെ അവഗണിക്കുന്നു. ഈ അവഗണനകള്‍ക്കെതിരെ പ്രതികരിക്കുമെന്നും പത്രം വ്യക്തമാക്കുന്നു.

പരമ്പരാഗത വോട്ട് ബാങ്കായി ക്രൈസ്തവ സമൂഹത്തെ ഇനി കാണേണ്ടതില്ലെന്നും ആരാണോ പരിഗണിക്കുന്നത് അവരെ അനുകൂലിച്ചുകൊണ്ടുള്ള നടപടിയാകും സ്വീകരിക്കുകയെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.

സംവരണ കാര്യങ്ങളില്‍ ഉള്‍പ്പെടെ അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Catholic church Thrissur archdiocese warning to UDF and LDF

We use cookies to give you the best possible experience. Learn more