റോം: സ്വവര്‍ഗ ദമ്പതികളെ അനുഗ്രഹിക്കാന്‍ വൈദികര്‍ക്ക് അനുമതി നല്‍കി കത്തോലിക്കാ സഭ. സദാചാരത്തിന്റെ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തികൊണ്ട് ദൈവസഹായം ആഗ്രഹിക്കുന്നവരെ മാറ്റിനിര്‍ത്തേണ്ടതില്ലെന്ന് വത്തിക്കാന്‍ നേതൃത്വം പറഞ്ഞു.
സഭാക്രമങ്ങളില്‍ പുതുതായി അംഗീകരിക്കപ്പെട്ട ചട്ടങ്ങള്‍ പ്രകാരമായിരിക്കണം വൈദികര്‍ ദമ്പതികളെ അനുഗ്രഹിക്കേണ്ടത്.
ഒരു മാസം മുമ്പേ ചില പ്രത്യേക സാഹചര്യങ്ങളില്‍ കത്തോലിക്കാ സഭയില്‍ നിന്ന് ട്രാന്‍സ് സമുദായത്തില്‍ പെടുന്നവര്‍ക്ക് മാമോദീസ സ്വീകരിക്കാമെന്നും ഗോഡ് പാരന്റായി സേവിക്കാമെന്നും വത്തിക്കാന്‍ പറഞ്ഞിരുന്നു. സഭയുടെ പ്രസ്താവന ‘ട്രാന്‍സ് ഇന്‍ക്ലൂഷന്റെ പ്രധാന ഘട്ടം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
സ്ത്രീകളുടെ കത്തോലിക്കാ പൗരോഹിത്തം, ഗര്‍ഭച്ഛിദ്രത്തിനുള്ള അനുമതി, സ്വവര്‍ഗ ദമ്പതികള്‍ക്ക് പള്ളികളില്‍ വിവാഹങ്ങള്‍ നടത്താനായുള്ള അനുവാദം എന്നിവ നടപ്പിലാക്കാന്‍ കത്തോലിക്കാ സഭക്ക് സാധിക്കുമെന്ന് ജനങ്ങള്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Catholic Church allows priests to bless same-sex couples