കോഴിക്കോട്: ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്രവാദം ബി.ജെ.പിയുടെ മാനിഫെസ്റ്റോയില്‍ ഇല്ലെന്ന് മാത്യൂസ് ത്രിതീയന്‍ കാത്തോലിക്ക ബാവ. മീഡിയ വണ്ണിന്റെ അഭിമുഖത്തില്‍ സാംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബി.ജെ.പിയുടെ മാനിഫെസ്റ്റോയില്‍ ഒരിടത്തും ഹിന്ദുരാഷ്ട്രമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നില്ല. ആര്‍.എസ്.എസിന് അങ്ങനെയൊരു ചിന്തയുണ്ടാകും,’ അദ്ദേഹം പറഞ്ഞു.
മതേതരത്വത്തിന് എതിരായ ആക്രമണങ്ങളെ സഭ എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഒരേ നിലപാടാണുള്ളതെന്നും കാത്തോലിക്കാ ബാവ പറഞ്ഞു.
‘മതേതരത്വത്തിന് എതിരായ നിലപാട് ഒരു സര്‍ക്കാരിനും ഇന്ത്യയില്‍ എടുക്കാന്‍ കഴിയില്ല. മോദി ഗവണ്‍മെന്റ് ആയാലും ഇനി മുസ്‌ലിം ഗവണ്‍മെന്റ് വന്നാലും മതേതരത്വത്തിന് എതിരായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ ഭരണഘടന സമ്മതിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു.
പരസ്പരം ബഹുമാനിക്കാനും ആദരിക്കാനുമുള്ള സാഹചര്യമാണ് മതേതര രാഷ്ട്രമായ ഇന്ത്യയിലുള്ളതെന്നും കാത്തോലിക്ക ബാവ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Cathoilc Bava RSS BJP Hindu Rashtra