ബാഴ്‌സലോണ: സ്വതന്ത്ര രാഷ്ട്രത്തിനായി കാറ്റലോണിയന്‍ ജനത നടത്തിയ ഹിതപരിശോധനയില്‍ അനുകൂല ഫലമെന്ന് വിമതരും എതിര്‍ത്ത് സ്‌പെയിന്‍ സര്‍ക്കാരും. സ്വതന്ത്ര രാഷ്ട്രത്തിനായി ജനങ്ങള്‍ നടത്തിയ ഹിത പരിശോധനയില്‍ 90 ശതമാനം കാറ്റലോണിയക്കാരും അനുകൂലമായി വോട്ട് ചെയ്തുവെന്ന് വിമത നേതാക്കള്‍ അവകാശപ്പെടുമ്പോള്‍ 45 ശതമാനം പേര്‍ മാത്രമേ അനുകൂലിച്ചുള്ളൂ എന്നാണ് സ്പാനിഷ് സര്‍ക്കാറിന്റെ വാദം.
വിമതരുടെ നേതാവായ കാര്‍ലോസ് പ്യുഗ്‌ഡെ മൗണ്ടാണ് ഹിത പരിശോധന തങ്ങള്‍ക്ക് അനുകൂലമാണെന്ന് അറിയിച്ചത്. നേരത്തെ ഹിത പരിശോധനയെ സ്‌പെയിനിലെ പരമോന്നത കോടതിയും ഭരണഘടനാ ബെഞ്ചും എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം നിലയ്ക്ക് ഹിതപരിശോധന നടത്താന്‍ വിമതര്‍ തയ്യാറായത്.
സ്‌പെയിന്‍ ഭരണത്തില്‍ നിന്നും മോചനം വേണമെന്നും ബാഴ്‌സലോണ തലസ്ഥാനമാക്കി പുതിയ രാജ്യം വേണമെന്നാണ് വിമതരുടെ ആവശ്യം. ഇതിന് കാറ്റലോണിയന്‍ ജനതയുടേയും പ്രാദേശിക ഭരണകൂടത്തിന്റേയും പി്ന്തുണയുമുണ്ട്.
അതിനിടെ ഹിതപരിശോധന പൊലീസ് തടയുകയും തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.