ബാഴ്‌സലോണ: കാറ്റലോണിയ സ്‌പെയിനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചു. പ്രാദേശിക പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത കാര്‍ലസ് പുജെഡ്മാന്‍ ഉടനെ സ്വാതന്ത്ര്യം പ്രഖ്യാപിക്കില്ലെന്നും സ്‌പെയിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പറഞ്ഞു. യൂറോപ്യന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.
കാറ്റലോണിയയുടെ സ്വാതന്ത്ര്യം ജനഹിതം മാനിച്ചിട്ടുള്ള തീരുമാനമാണെന്നും പ്രഖ്യാപനം സ്‌പെയിന്‍ അംഗീകരിക്കണമെന്നും കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്‍ പറഞ്ഞു.
കറ്റാലന്‍ സ്വാതന്ത്ര്യ സമരം നയിക്കുന്ന കാര്‍ലോസ് പ്യൂഡ്ജ്മോന്റ് ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പറഞ്ഞിരുന്നു. പോയ വാരമായിരുന്നു അഭിമുഖം.
കാറ്റലോണിയന്‍ ഹിതപരിശോധനയ്ക്കു നേരെ സ്പാനിഷ് പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കറ്റാലന്‍ ജനത നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പതിനായിരക്കണക്കിന് ആളുകളായിരുന്നു പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്.
ഹിതപരിശോധനയെ സ്പാനിഷ് സര്‍ക്കാരും കോടതിയും തളളിക്കളഞ്ഞിരുന്നു. എന്നാല്‍ വോട്ടിംഗില്‍ ഭൂരിപക്ഷം തങ്ങള്‍ക്കാണെന്നും അതിനാല്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കണമെന്നും വിമതര്‍ ആവശ്യപ്പെടുകയായിരുന്നു.
ഹിതപരിശോധനക്കിടെ പൊലീസ് ആക്രമണത്തെ തുടര്‍ന്ന് നൂറോളം പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭരണഘടനയ്ക്ക് എതിരെയാണ് കാറ്റലോണിയയുടെ പ്രതിഷേധമെന്നാണ് സ്പാനിഷ് സര്‍ക്കാരിന്റെ പ്രതികരണം.