| Tuesday, 2nd October 2018, 10:54 am

കാറ്റലോണിയ; ഹിതപരിശോധനയുടെ ഒന്നാം വാര്‍ഷികത്തിന് ഒത്തുകൂടിയത് ലക്ഷങ്ങള്‍; പ്രതിഷേധം കൂടുതല്‍ ശക്തമാക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാര്‍സിലോന: കാറ്റലോണിയ ഹിതപരിശോധനയുടെ ഒന്നാം വാര്‍ഷികത്തില്‍ ബാര്‍സിലോനയില്‍ ഒരു ലക്ഷം പേരുടെ കൂറ്റന്‍ റാലി. കാറ്റലോണിയന്‍ സ്വാതന്ത്ര്യാനുകൂലികളായ ഒരുലക്ഷത്തിലധികം ആളുകളാണ് നഗര ചത്വരത്തില്‍ ഒത്തുകൂടിയത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തിന്‌റെ സാഹചര്യത്തില്‍ നഗരത്തില്‍ പതിനായിരക്കണക്കിന് പൊലീസുകാര്‍ തമ്പടിച്ചിട്ടുണ്ട്. ജനഹിതം അടിച്ചമര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ബഹുമാനിക്കുന്നതിനായി പൊലീസ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലും നേരിയ സംഘര്‍ഷമുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിനായിരുന്നു കാറ്റലോണിയന്‍ സ്വാതന്ത്രത്തിനായുള്ള ഹിതപരിശോധന നടത്തിയത്. അന്ന് കാറ്റലന്‍ ജനസംഖ്യയുടെ 42 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ അതില്‍ 90 ശതമാനം പേരും സ്വാതന്ത്ര്യ വാദത്തെ  പിന്തുണച്ചിരുന്നു. ഹിതപിശോധനയ്ക്ക് ശേഷം കാറ്റലോണിയ ജയിച്ചതായി റീജയണല്‍ പ്രസിഡനന്റ് കാള്‍സ് പിഗ്‌ഡെമോണ്ട് പറഞ്ഞു. പക്ഷെ മാഡ്രിഡ് ഹിതപരിശോധന അംഗീകരിക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല തുടര്‍നടപടികളെ മരവിപ്പിക്കുകയും ചെയ്തു.

ALSO READ:മുസ്‌ലീം യുവതിയെ പ്രണയിച്ചതിന് യുവാവിനെ വെടിവെച്ച് കൊന്നു; ആരോപണവുമായി ബന്ധുക്കള്‍

2010ലാണ് കാറ്റലോണിയയ്ക്ക് സ്വയംഭരണാധികാരം ഭരണഘടനാകോടതി നിയമപരമല്ലെന്ന് വിധിച്ചത്. ഭരണകൂടവും കോടതിയും കാറ്റലോണിയന്‍ ദേശീയതയെ എതിര്‍ത്തതോടെ ജനങ്ങള്‍ മാഡ്രിഡ് മേധാവിത്വത്തിന് എതിരായെന്ന് സ്വാതന്ത്രാനുകൂലികള്‍ പറയുന്നു.

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ കൊല്ലം ഹിതപരിശോധന നടന്നത്. എന്നാലിതിന് ഭരണഘടനാ കോടതി അംഗീകാരം നല്‍കാതിരുന്നതോടെ ഹിതപരിശോധനയെ അംഗീകരിക്കില്ലെന്ന് ഭരണകൂടം വ്യക്തമാക്കി. തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ 800ലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു.

എന്നാല്‍ പുതിയ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മുന്‍ പ്രധാനമന്ത്രിയേക്കാള്‍ ലിബറലാണെങ്കിലും കാറ്റലോണിയയോടുള്ള നയത്തില്‍ മാറ്റമൊന്നുമില്ല. നിലവില്‍ കാറ്റലോണിയന്‍ നേതാക്കളെല്ലാം ജയിലിലാണ്. ഇവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയിട്ടുണ്ട്. ഇന്നലെയും ഇന്നുമായി നടക്കുന്ന പ്രതിഷേധറാലിയില്‍ ഇവരെ ജയില്‍ വിമുക്തരാക്കണമെന്ന ആവശ്യം ശക്തമാണ്.

ഇപ്പോള്‍ ബ്രസല്‍സിലുള്ള പുറത്താക്കപ്പെട്ട കാറ്റലന്‍ പ്രസിഡന്‌റ് പിഗ്ഡിമൊന്റ് സ്‌പെയിന്‍ ഭരണകൂടത്തിന്‌റെ നടപടിക്കെതിരെ യൂറോപ്യന്‍ മനുഷ്യവകാശക്കോടതിയില്‍ പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധപരിപാടികള്‍ ഇന്നും തുടരനാണ് കാറ്റലോണിയന്‍ സ്വാതന്ത്രാനുകൂലികളുടെ തീരുമാനം.

We use cookies to give you the best possible experience. Learn more