സന: യെമനിലെ ഹൊദിദായില്‍ സൗദി അറേബ്യയുടെ സഖ്യസേനയുടെ വ്യോമാക്രമണം. ഹൊദിയാദിയിലെ മത്സ്യമാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ അമ്പതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
യെമനിലെ തിരക്കേറിയ അല്‍ തവ്‌ര ആശുപത്രിയ്ക്കടുത്തുള്ള മാര്‍ക്കറ്റിലാണ് വ്യോമാക്രമണം ഉണ്ടായത്. മാര്‍ക്കറ്റിന്റെ ഒരു ഭാഗം വ്യോമാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
ALSO READ: ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതിയിലേക്ക്; കൊളീജിയം തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന
യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിനെ ഹൂതികള്‍ വധിച്ചതാണ് സൗദി അറേബ്യയെ പ്രകോപിതരാക്കിയത്. ഇതേത്തുടര്‍ന്നാണ് സൗദി സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയത്.
ഇതുവരെ നടത്തിയ ആക്രമണങ്ങളില്‍ പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് നിന്ന് ഏകദേശം 30 ലക്ഷത്തിലധികം പേര്‍ പലായനം ചെയ്തതും ആക്രമണം ഭയന്നാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.