| Friday, 21st February 2020, 12:20 pm

ജാതിവിവേചനം ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ബി.ജെ.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴഞ്ചേരി: ബി.ജെ.പിയില്‍ ജാതി വിവേചനം നേരിടുന്നെന്ന് ആരോപിച്ച് ബി.ജെ.പി കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. പി.എ സന്തോഷ് കുമാറാണ് രാജിവെച്ചത്.
ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്‍പ്പെടെ  സന്തോഷ്‌കുമാര്‍ രാജി വെച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചേക്കുളം ബൂത്ത് പ്രസിഡന്റ്, കോഴഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ സന്തോഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

2017 മുതല്‍ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റാണ് എസ്.എന്‍.ഡി.പി സമുദായംഗമായ സന്തോഷ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സ്ഥാനമേറ്റതുമുതല്‍ സവര്‍ണവിഭാഗം തന്നോട് ജാതീയമായ വേര്‍തിരിവ് കാണിച്ചിരുന്നുവെന്ന് ഇദ്ദേഹം ആരോപിക്കുന്നു.

കാര്‍പെന്ററായ സന്തോഷ് ജോലി ഉപേക്ഷിച്ചാണ് സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയത്.

എക്‌സിക്യൂട്ടീവ് കമ്മിറ്റികളില്‍ പോലും വിവിധ വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്ക് ഒറ്റുകൊടുക്കുന്നവര്‍ ഉണ്ടെന്നും രാജിക്കത്തില്‍ സന്തോഷ് കുമാര്‍ ആരോപിക്കുന്നു.

സംഘടനയുടെ മറവില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും ഇത്തരം കള്ളത്തരങ്ങളെ അംഗീകരിക്കാത്തതും സവര്‍ണമേലാളന്‍മാരുടെ എതിര്‍പ്പിന് കാരണമായെന്നും സന്തോഷ് രാജിക്കത്തില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more