ന്യൂദല്‍ഹി: ജാതി സംവരണത്തിനെതിരെ സുപ്രീം കോടതിയില്‍ എന്‍.എസ്.എസിന്റെ ഹര്‍ജി. സംവരണത്തിന് അര്‍ഹത ഉള്ളവരെ കണ്ടത്തേണ്ടത് ജാതി അടിസ്ഥാനത്തില്‍ അല്ല വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്നും പിന്നോക്ക വിഭാഗക്കാരിലെ സംവരണത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നത്തിനുള്ള കേരളത്തിലെ നടപടികള്‍ തല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നുമാണ് എന്‍.എസ.എസിന്റെ ആവശ്യം.
കേരളത്തില്‍ ആറുപത് വര്‍ഷമായി തുടരുന്ന ജാതി സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ ക്ഷയിപ്പിച്ചെന്നും ഹര്‍ജിയില്‍ എന്‍.എസ്.എസ് പറയുന്നു.
Also Read “ഒ. രാജഗോപാല്‍ വി.എസിനേയും ഗൗരിയമ്മയേയും പോലെ” ; എ.കെ ബാലന്റെ പ്രസ്താവന വിവാദമാകുന്നു
ഭരണഘടനയുടെ 16 (4) അനുച്ഛേദ പ്രകാരം മാത്രമേ പിന്നോക്ക വിഭാഗക്കാരെ കണ്ടെത്താവു എന്നും എന്നാല്‍ ജാതി ഇതിന് അടിസ്ഥാനമാക്കരുതെന്നുമാണ് ഹര്‍ജിയില്‍ എന്‍.എസ്.എസ് വാദിക്കുന്നത്.
നിലവിലെ കേരളത്തിലെ അവസ്ഥ പരിശോധിക്കുകയും പൂര്‍ണ വിവര ശേഖരണം നടത്തുകയും ചെയ്യാതെ സംവരണത്തിനായി പിന്നോക്ക വിഭാഗക്കാരെ ജാതി അടിസ്ഥാനത്തില്‍ കണ്ടെത്തുന്നത് നിര്‍ത്തണമെന്നും ഹര്‍ജിയില്‍ എന്‍.എസ്.എസ് പറയുന്നു.
DoolNews Video