ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനെതിരെ എസ്.സി, എസ്.ടി അട്രോസിറ്റി ആക്ട് പ്രകാരം കേസെടുത്തു. ക്രിസ് ഗോപാലകൃഷ്ണനും മുന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടര്‍ ബലറാമും അടക്കം 16 പേര്‍ക്കെതിരെ കേസെടുത്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു.
സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് സദാശിവ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതതെന്ന് വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
ക്രിസ് ഗോപാലകൃഷ്ണന്‍ ബോര്‍ഡ് അംഗമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വെച്ച് തന്നെ ഹണി ട്രാപ്പില്‍ കുടുക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
ആദിവാസി ബോവി വിഭാഗത്തില്‍പ്പെട്ട ദുര്‍ഗപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തന്നെ ജാതി അധിക്ഷേപം നടത്തിയെന്നും ഭീഷണിപ്പെടുത്തി ദുര്‍ഗപ്പ പരാതിയില്‍ പറയുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ സെന്റര്‍ ഫോര്‍ സസ്റ്റെയ്‌നബില്‍ ടെക്‌നോളജിയിലെ ഫാക്കല്‍റ്റി അംഗമായിരുന്ന ദുര്‍ഗപ്പയെ കള്ളക്കേസില്‍ കുടുക്കിയെന്നും പിന്നീട് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുവെന്നുമാണ് പരാതിയില്‍ പറയുന്നത്. തന്നെ ജാതിഅധിക്ഷേപം നടത്തിയെന്നും ഭീഷണിപ്പെടുത്തി ദുര്‍ഗപ്പ പരാതിയില്‍ പറയുന്നു.
അതേസമയം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫാക്കല്‍റ്റിയില്‍ നിന്നോ ക്രിസ് ഗോപാലകൃഷ്ണനില്‍ നിന്നോ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: caste abuse; Case against Infosys co-founder Chris Gopalakrishnan