ജാതി സര്‍വ്വേയില്‍ ബി.ജെ.പിയ്ക്കും എന്‍.ഡി.എ സഖ്യകക്ഷികള്‍ക്കും ഇടയില്‍ ഭിന്നാഭിപ്രായം
India
ജാതി സര്‍വ്വേയില്‍ ബി.ജെ.പിയ്ക്കും എന്‍.ഡി.എ സഖ്യകക്ഷികള്‍ക്കും ഇടയില്‍ ഭിന്നാഭിപ്രായം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th October 2023, 4:13 pm

 

ന്യൂദല്‍ഹി : ജാതി സര്‍വ്വേയില്‍ എന്‍.ഡി.എ സഖ്യ കക്ഷികളില്‍ ഭിന്നാഭിപ്രായം. ബീഹാറിലെ ജാതി സര്‍വ്വെ പുറത്ത് വന്നതിനു പിന്നാലെ ബി.ജെ.പി ഇതിനെ എതിര്‍ത്തിരുന്നു.

എന്‍.ഡി.എ യുടെ പല സംഖ്യകക്ഷികളും ഒറ്റ സമുദായ പാര്‍ട്ടികളോ, മറ്റ് അധികാരമില്ലാത്ത ഒ.ബി.സി ഗ്രൂപ്പുകളോ ആണ് നയിക്കുന്നത്. ഇതിനാല്‍ ദേശീയതലത്തില്‍ ഇത്തരമൊരു സര്‍വ്വേ നടത്തണമെന്ന ആവശ്യം ഇവരുന്നയിച്ചിട്ടുണ്ട്. സുഹല്‍ദേവ് ഭാരതീയ ജനതാ പാര്‍ട്ടി, നിഷാദ് പാര്‍ട്ടി, അപ്നാദള്‍ (സോനേലാല്‍), ഹിന്ദുസ്ഥാനി ആവം മോര്‍ച്ച സെക്കുലര്‍ എന്നിവര്‍ ഇതിന്റെ വക്താക്കളാണ്.

സമീപ മാസങ്ങളിലായി മാത്രം വന്ന ജാതി സെന്‍സസിന്റെ പിന്നാലെയാണിത്.

ഒരോ സമുദായത്തിന്റെയും വികസനം അറിയാന്‍ ജാതി സര്‍വ്വേ അനിവാര്യമാണെന്ന് സുഹല്‍ ദേവ് ജനതാ പാര്‍ട്ടി സ്ഥാപകന്‍ ഓം പ്രകാശ് രാജ്ബര്‍ പുത്ത് പറഞ്ഞു. അബേദ്കര്‍ പറഞ്ഞതു പോലെ പത്ത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ജാതി സര്‍വ്വേ നടന്നാല്‍ മാത്രമേ സമുദായ വികസനം എത്രമാത്രം നടന്നെന്ന് മനസ്സിലാക്കാനാകൂയെന്ന് അദ്ദേഹം ദി വയറിനോട് പറഞ്ഞു. എന്തുകൊണ്ട് ബി.ജെ.പി ഇതെതിര്‍ക്കുന്നു എന്നതിന് അവര്‍ക്കവരുടെതായ തീരുമാനങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മറ്റൊരു എന്‍.ഡി.എ സംഖ്യ കക്ഷിയായ നിഷാദ് പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ അനുപ്രിയ പട്ടേലും ജാതി സെന്‍സസിനെ അനുകൂലിച്ച് റാലിയില്‍ സംസാരിച്ചു.

അതേ സമയം ഹിന്ദുസ്ഥാനി ആവാം മേര്‍ച്ച നേതാവും ബീഹാര്‍ മുന്‍മന്ത്രിയുമായ ജിതന്‍ രാം മന്‍ജി നിതീഷ് കുമാറിന്റെ ജാതി സര്‍വ്വേ കൃത്യമല്ലെന്നും കൃത്യമായ സര്‍വ്വേ വേണമെന്നും ആവശ്യപ്പെട്ടു.

ബീഹാര്‍ ജാതി സര്‍വ്വേയ്ക്ക് തിരിതെളിച്ചു, അത് ഉടെന രാജ്യം മൊത്തം പ്രകാശിക്കുമെന്നുമായിരുന്നു തമിഴ്‌നാട്ടിലെ ബി.ജെ.പി സംഖ്യ കക്ഷിയായ പട്ടാലി മക്കള്‍ കച്ച് സ്ഥാപകന്‍ എസ് രാമദാസ് പറഞ്ഞത്.

Content Highlight : B.J.P and N.D.A allies have diffrent openion on cast survey