| Tuesday, 6th December 2016, 1:46 pm

500 രൂപയുടെ പെട്രോളടിച്ചാല്‍ 525 രൂപ : 50 രൂപയ്ക്ക് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ 75 രൂപ ; മോദിയുടെ ഉപദേശപ്രകാരം ക്യാഷ് ലെസ് ആകുമ്പോള്‍ ബാങ്കുകള്‍ പിഴിയുന്നത് വലിയ തുക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആയിരം രൂപയ്ക്ക് എസ്.ബി.ഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിച്ചപ്പോള്‍ ഇരുപത്തിയെട്ടു രൂപ എഴുപത്തിയഞ്ചു പൈസ സര്‍ചാര്‍ജ് / ടിപ്‌സ് എന്നും പറഞ്ഞ് അക്കൗണ്ടില്‍ നിന്നു പോയെന്ന് എന്‍.ഐ.ടി കോളേജ് അധ്യാപകനായ സുധീപ് തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ പറയുന്നു.


കൊച്ചി: നോട്ട് അസാധുവാക്കലിന് പിന്നാലെ രാജ്യം കാഷ്‌ലെസ് ഇക്കണോമിയിലേക്ക് പോകണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം കേട്ട് അതിന് ഇറങ്ങിപ്പുറപ്പെട്ടാല്‍ കീശകാലിയാകുമെന്നതില്‍ സംശയം വേണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.


പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം സ്മാര്‍ട്കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിക്കാനായി പമ്പിലെത്തുന്നവര്‍ക്ക് വലിയ നഷ്ടമാണ് വരുന്നത്. 500 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 25 രൂപ കൈയില്‍ നിന്ന് പോകും. നോട്ട് റദ്ദാക്കലിന്റെ പശ്ചാത്തലത്തില്‍ സര്‍വീസ് ടാക്‌സുകള്‍ ഒഴിവാക്കിയതായി കേന്ദ്രം അവകാശപ്പെടുന്നുണ്ടെങ്കിലും നികുതിക്ക് പുറമെ സര്‍വീസ് ചാര്‍ജും ഈടാക്കുന്നുണ്ട്. രണ്ടര ശതമാനം നികുതിക്ക് പുറമെ ഇടപാട് ഒന്നിന് 10 രൂപ വീതമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്.

ആയിരം രൂപയ്ക്ക് എസ്.ബി.ഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പെട്രോള്‍ അടിച്ചപ്പോള്‍ ഇരുപത്തിയെട്ടു രൂപ എഴുപത്തിയഞ്ചു പൈസ സര്‍ചാര്‍ജ് / ടിപ്‌സ് എന്നും പറഞ്ഞ് അക്കൗണ്ടില്‍ നിന്നു പോയെന്ന് എന്‍.ഐ.ടി കോളേജ് അധ്യാപകനായ സുദീപ് തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ പറയുന്നു. കാഷ്‌ലെസ് ആവുന്നതൊക്കെ കൊള്ളാമെന്നും പക്ഷേ വലിയ വില കൊടുക്കേണ്ടിവരുമെന്നുമാണ് ഇദ്ദേഹത്തിന്റെ കമന്റ്.


Dont Miss ജയലളിതയെ ആശ്രയിച്ച് കഴിയുന്നവരെ ഓര്‍ത്ത് സഹതാപം മാത്രം: കമല്‍ഹാസന്റെ ട്വീറ്റിനെതിരെ പ്രതിഷേധവുമായി ആരാധകര്‍


50 രൂപയുടെ ട്രെയിന്‍ ടിക്കറ്റ് നെറ്റ് വഴി ബുക്ക് ചെയ്തപ്പോള്‍ റിസവര്‍വേഷന്‍ ചാര്‍ജും ബാങ്ക് ചാര്‍ജും ഉള്‍പ്പെടെ 76.5 രൂപ ചിലവായതായി അഡ്വ. ടി.കെ സുജിതും ഫേസ്ബുക്കില്‍ കുറിക്കുന്നു. ഇത്തരത്തിലാണ് പോക്കെങ്കില്‍ രാജ്യമല്ല ഓരോ വ്യക്തികളും കാഷ്‌ലെസ് ആകുമെന്നും ഇദ്ദേഹം പറയുന്നു.

കാര്‍ഡ് സൈ്വപിങ്ങ് വഴിയുള്ള പണവിനിമയം കൂടിയതോടെ ഇത്തരം സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കാര്‍ഡുടമകളില്‍നിന്നായി നല്ലൊരു തുകയാണ് ബാങ്കുകള്‍ ഈടാക്കുന്നത്.

പെട്രോള്‍ പമ്പുമായി കരാറിലേര്‍പ്പെട്ട ബാങ്കുകള്‍ പലതും നോട്ട് അസാധുവാക്കല്‍ പ്രാബല്യത്തിലായതോടെ സേവനനികുതി ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും നടപ്പിലാകുന്നില്ലെന്നാണ് ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ വ്യക്തമാക്കുന്നത്.

സ്മാര്‍ട്ട് കാര്‍ഡ് സൈ്വപ് ചെയ്താല്‍ കിട്ടുന്ന സ്‌റ്റേറ്റ്‌മെന്റില്‍ ഉപയോക്താവ് ഒടുക്കിയ തുക മാത്രമേ കാണിക്കൂവെന്നതിനാല്‍ തട്ടിപ്പ് അത്ര പെട്ടെന്ന് മനസ്സിലാകുകയുമില്ല.

കേരളത്തില്‍ പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സൈ്വപിങ് വലിയ പ്രചാരത്തിലില്ലായിരുന്നെങ്കിലും ബാങ്കുകളിലോ എടിഎമ്മുകളിലോനിന്ന് രണ്ടായിരത്തിനു താഴെയുള്ള നോട്ടുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് കൂടുതല്‍ പേര്‍ ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡ് ങ്ങിലേക്കു മാറിയത്. എന്നാല്‍ ഇതിന്റെ മറവില്‍ നടക്കുന്ന വലിയ കൊള്ളതന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

We use cookies to give you the best possible experience. Learn more