Kerala News
മോഷ്ടാവിന്റെ എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയെടുത്തു; കണ്ണൂരില്‍ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 19, 08:55 am
Monday, 19th April 2021, 2:25 pm

കണ്ണൂര്‍: ജില്ലയില്‍ എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നെന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടി. കണ്ണൂര്‍ തളിപ്പറമ്പ് സീനിയര്‍ സി.പി.ഒ ഇ.എന്‍ ശ്രീകാന്തിനെതിരെയാണ് നടപടി.

കണ്ണൂരില്‍ പിടിയിലായ മോഷ്ടാവിന്റെ എ.ടി.എം കൈക്കലാക്കി പണം കവര്‍ന്നെന്നാണ് പരാതി. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന്‍ നമ്പര്‍ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പെന്നും പറയുന്നു.

എ.ടി.എമ്മില്‍ നിന്ന് 50000 രൂപ കവര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ശ്രീകാന്തിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി റൂറല്‍ എസ്.പി അറിയിച്ചു.

ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസ് എടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഡി.ജി.പി അടിയന്തര റിപ്പോര്‍ട്ട് എസ്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Cash stolen from thief’s ATM; Policeman suspended in Kannur