അന്തരിച്ച ബി.ജെ.പി നോതാവ് ഗോപിനാഥ് മുണ്ടെയാണ് ബാങ്കിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മകളായ പ്രീതം മുണ്ടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ വൈദ്യനാഥ് അര്‍ബന്‍ സഹകരണ ബാങ്കിന്റേതാണ് പിടിച്ചെടുത്ത പണമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഷഹാജി ഉമാപ് പറഞ്ഞു.
മുംബൈ: ബി.ജെ.പി എം.പി പ്രീതം മുണ്ടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സഹകരണ ബാങ്കില്‍ നിന്നും മുംബൈ പൊലീസ് 10.2 കോടി രൂപ പിടിച്ചെടുത്തു.
അന്തരിച്ച ബി.ജെ.പി നോതാവ് ഗോപിനാഥ് മുണ്ടെയാണ് ബാങ്കിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മകളായ പ്രീതം മുണ്ടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ വൈദ്യനാഥ് അര്‍ബന്‍ സഹകരണ ബാങ്കിന്റേതാണ് പിടിച്ചെടുത്ത പണമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഷഹാജി ഉമാപ് പറഞ്ഞു.
ബാങ്കിന്റെ മാനേജരെയും രണ്ട് ഉദ്യോഗസ്ഥന്‍മാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗോരക്പൂരില്‍ നിന്നും പൂനെയിലെക്കുള്ള യാത്രാമധ്യേയായിരുന്നു പണം പിടിച്ചെടുത്തത്. 10 ലക്ഷം രൂപയുടെ 2000 നോട്ടുകളും പിടിച്ചെടുത്ത കൂട്ടത്തിലുണ്ട്.
എന്നാല്‍ പിടിച്ചെടുത്ത പണം കള്ളപ്പണമല്ലെന്ന് പ്രീതം മുണ്ടെ പ്രതികരിച്ചു. ഒരു ബ്രാഞ്ചില്‍ നിന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു പണം. ഈ പണം നിറച്ച വാഹനമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിന്റെ രേഖകള്‍ ഹാജരാക്കി പണം തിരികെ കൈപറ്റുമെന്നും പ്രീതം പറഞ്ഞു.
സഹകരണ ബാങ്കുകളില്‍ വന്‍തോതതില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ ആരോപണം ഉന്നയിക്കുകയും അന്വേഷണത്തിന് മുറവിളി കൂട്ടുകയും ചെയ്യുന്നതിനിടെയാണ് ബി.ജെ.പി എം.പി തന്നെ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്കില്‍ നിന്ന് പത്തുകോടി രൂപ പിടിച്ചിരിക്കുന്നത്.