ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളുടെ പാരിതോഷിക പെരുമഴ ഒഴിയുന്നില്ല
DSport
ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളുടെ പാരിതോഷിക പെരുമഴ ഒഴിയുന്നില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2012, 11:05 am

ന്യൂദല്‍ഹി: ഒളിമ്പിക്‌സ് മത്സരത്തില്‍ മെഡല്‍ നേടിയവര്‍ക്ക് എത്ര പാരിതോഷികം നല്‍കിയിട്ടും അധികൃതര്‍ക്ക് തൃപ്തിവരുന്നില്ലെന്നാണ് തോന്നുന്നത്. പാരിതോഷികങ്ങള്‍ ഒന്നൊഴിയാതെ പ്രഖ്യാപിക്കുകയാണ് ഓരോ സംഘടനകളും.[]

ലണ്ടന്‍ ഒളിമ്പിക്‌സില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയ ഗുസ്തിതാരങ്ങളാണ് ഇന്നലെ പാരിതോഷികത്തിന് അര്‍ഹരായത്. ഇന്ത്യന്‍ റെസ്‌ലിങ് ഫെഡറേഷനാണ് ഗുസ്തി മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം നല്‍കിയത്.

വെള്ളി നേടിയ സുശീല്‍കുമാറിന് ഏഴ് ലക്ഷം രൂപയും വെങ്കലം നേടിയ യോഗേശ്വര്‍ ദത്തിന് അഞ്ച് ലക്ഷം രൂപയുമാണ് ഫെഡറേഷന്റെ സമ്മാനം. ഗുസ്തിയില്‍ മത്സരിച്ച മറ്റ് താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ് പാരിതോഷികം. പരിശീലകര്‍ക്കുള്ള സമ്മാന തുകയാകട്ടെ 25,000 രൂപയും.

എന്തുതന്നെയായാലും മറ്റൊരു വര്‍ഷങ്ങളിലും കാണാത്ത രീതിയിലുള്ള പാരിതോഷിക പെരുമഴയാണ് ഫെഡറേഷനുകളും സംഘടനകളും പ്രഖ്യാപിക്കുന്നത്. പാരിതോഷികങ്ങളുടെ ആവേശം ഉള്‍ക്കൊണ്ട് താരങ്ങള്‍ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തട്ടേയെന്ന നിലപാടിലാണ് സ്‌പോര്‍ട്‌സ് അധികൃതര്‍ എന്നാണ് അറിയുന്നത്.