നോട്ടുനിരോധനം; ബി.ജെ.പിയില്‍ ഭിന്നത
Daily News
നോട്ടുനിരോധനം; ബി.ജെ.പിയില്‍ ഭിന്നത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th December 2016, 11:24 am

bjpp

 

ന്യൂദല്‍ഹി: നോട്ടുനിരോധിച്ചതിനുള്ള കാരണങ്ങള്‍ വ്യക്തമാകാനാകാതെ കുഴങ്ങുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതിരെ ബി.ജെ.പി എം.പിമാര്‍ക്കിടയില്‍ എതിരഭിപ്രായം. നോട്ടുപിന്‍വലിച്ച സര്‍ക്കാരിന്റെ തീരുമാനത്തില്‍ മതിപ്പ് കുറഞ്ഞ വരുന്നതായാണ് ബി.ജെ.പി എം.പിമാര്‍ തന്നെ അഭിപ്രായപ്പെടുന്നത്.

പേരു വെളിപ്പെടുത്താതെ അഞ്ച് ബി.ജെ.പി എം.പിമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോടാണ് ഭിന്നത തുറന്നു സമ്മതിച്ചത്. തൊഴിലാളികളും ചെറുകിട കച്ചവടക്കാരുമടങ്ങുന്ന സാധാരണക്കാരെ തീരുമാനം ബാധിച്ചതായി എം.പിമാര്‍ പറയുന്നു.

നോട്ടുനിരോധനത്തിന്റെ ലക്ഷ്യം ഡിജിറ്റല്‍ ഇക്കോണമിയാണെന്നാണ് പുതിയ അവകാശവാദം, വൈദ്യുതിയും മൊബൈല്‍ നെറ്റ്‌വര്‍ക്കുമില്ലാത്ത സാധാരണ കച്ചവടക്കാരോട് എങ്ങനെ ഡിജിറ്റലാകണമെന്നാണ് പറയുന്നത് ? ഒരു എം.പി ചോദിച്ചു.


Read more: കമലിന്റെ വീടിനു മുന്നില്‍ പ്രതിഷേധവുമായി യുവമോര്‍ച്ചക്കാര്‍; യുവമോര്‍ച്ചക്കാര്‍ ദേശീയഗാനത്തോട് ആദരവ് കാണിക്കുകയാണോ എന്ന് സ്വയം പരിശോധിക്കണമെന്ന് കമല്‍


നോട്ടുനിരോധനം കൊണ്ട് വിചാരിച്ച ഫലം പ്രതീക്ഷിക്കുന്നില്ലെന്ന് ബീഹാറില്‍ നിന്നുള്ള ഒരു മുതിര്‍ന്ന എം.പി അഭിപ്രായപ്പെട്ടു. നോട്ടു നിരോധനത്തിന്റെ അനന്തര ഫലത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മോദിജിക്ക് മാത്രമേ അറിയാന്‍ കഴിയൂ എന്നാണ് ഒരു എം.പി അഭിപ്രായപ്പെട്ടത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങളില്‍ നിന്നും നോട്ടുനിരോധനത്തിനെതിരെ എതിരഭിപ്രായം ഉയരുന്നുണ്ടെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കള്ളപ്പണ വേട്ടയായിരുന്നു നോട്ടുനിരോധനത്തിനുള്ള കാരണമായി സര്‍ക്കാര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീടത് ക്യാഷ്‌ലെസ് ഇക്കോണമിയും ഡിജിറ്റല്‍ ട്രാന്‍സാക്ഷനുമായി മാറ്റി പറയുന്ന സ്ഥിതിയാണുള്ളത്.

Read more

 മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാന്‍ പ്രവര്‍ത്തിച്ചതിന് സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍