ന്യൂദല്‍ഹി: രാജ്യത്തുടനീളം തനിക്കെതിരെ ചുമത്തിയ കേസുകള്‍ നെഞ്ചിലെ മെഡലുകളാണെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി. ഏകദേശം പതിനഞ്ചോ പതിനാറോ കേസുകള്‍ തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും അതിന്റെ എണ്ണം വര്‍ധിക്കുന്നത് സന്തോഷമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഓരോ കേസുകളും തനിക്ക് കിട്ടിയ മെഡലുകളാണ്. ഓരോ സമയത്തും നിങ്ങള്‍ എനിക്കെതിരെ കേസെടുക്കുമ്പോള്‍ ഞാന്‍ സ്‌നേഹത്തെക്കുറിച്ച് സംസാരിക്കും. നിങ്ങള്‍ എനിക്കൊപ്പമാണെന്ന് കാര്യം ഞാന്‍ മറക്കില്ല. അതിനാല്‍ തന്നെ അവര്‍ എനിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവര്‍ എന്റെ നെഞ്ചില്‍ ഒരു മെഡല്‍ അണിയുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. വാണിയമ്പലത്ത് സംസാരിക്കുകയായിരുന്നു എം.പി.
വിദ്വേഷം നിലനില്‍ക്കുന്ന ഇന്ത്യയില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആളുകള്‍ സ്ത്രീകളെയും മതങ്ങളെയും സമുദായങ്ങളെയും ബഹുമാനിക്കുന്നു എന്നതാണ് ഇന്ത്യയുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്നും ഒരു സമുദായത്തോടുമുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്നും സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മോദിയും അമിത്ഷായുമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവേ രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ