ന്യൂദല്‍ഹി: രാജ്യത്തുടനീളം തനിക്കെതിരെ ചുമത്തിയ കേസുകള്‍ നെഞ്ചിലെ മെഡലുകളാണെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധി. ഏകദേശം പതിനഞ്ചോ പതിനാറോ കേസുകള്‍ തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും അതിന്റെ എണ്ണം വര്‍ധിക്കുന്നത് സന്തോഷമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഓരോ കേസുകളും തനിക്ക് കിട്ടിയ മെഡലുകളാണ്. ഓരോ സമയത്തും നിങ്ങള്‍ എനിക്കെതിരെ കേസെടുക്കുമ്പോള്‍ ഞാന്‍ സ്നേഹത്തെക്കുറിച്ച് സംസാരിക്കും. നിങ്ങള്‍ എനിക്കൊപ്പമാണെന്ന് കാര്യം ഞാന്‍ മറക്കില്ല. അതിനാല്‍ തന്നെ അവര്‍ എനിക്കെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവര്‍ എന്റെ നെഞ്ചില്‍ ഒരു മെഡല്‍ അണിയുകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. വാണിയമ്പലത്ത് സംസാരിക്കുകയായിരുന്നു എം.പി.